image

28 Feb 2026 3:23 PM IST

NRI

Abudhabi Real Estate:അബുദാബി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ കുതിപ്പ്

MyFin Desk

Abudhabi Real Estate:അബുദാബി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ കുതിപ്പ്
X

Summary

ഇന്ത്യക്കാരടക്കമുള്ള വിദേശ നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍തോതില്‍ പണമൊഴുക്കുന്നതായി റിപ്പോര്‍ട്ട്


അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയോട് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണമൊഴുക്കുന്നതായി അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 ല്‍ അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 142 ബില്യന്‍ ദിര്‍ഹമായി ഉയര്‍ന്നു, ഇത് മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ്. ഇതില്‍ റിയല്‍ എസ്റ്റേറ്റ് വില്‍പന വഴി മാത്രം 93 ബില്യന്‍ ദിര്‍ഹമിന്റെ റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടുകളുടെ 66 ശതമാനത്തോളം വരും.

താമസക്കാരായ വിദേശികളും അല്ലാത്തവരുമായ നിക്ഷേപകര്‍ ചേര്‍ന്ന് 2025-ലെ താമസസ്ഥല വില്‍പ്പനയുടെ 62 ശതമാനം വിഹിതവും കൈകാര്യം ചെയ്തു. താമസസ്ഥലങ്ങളുടെ വില്‍പന 2022ല്‍ ഏകദേശം 19 ബില്യന്‍ ദിര്‍ഹമായിരുന്ന സ്ഥാനത്ത് 2025-ല്‍ 76 ബില്യന്‍ ദിര്‍ഹമായി വര്‍ധിച്ചു. വിലയിലും വാടകയിലും ഉണ്ടായ വര്‍ധനവ് നിക്ഷേപകര്‍ക്ക് നേട്ടമായി. അപ്പാര്‍ട്ട്മെന്റുകളുടെ വിലയില്‍ 19 ശതമാനവും വാടകയില്‍ 16 ശതമാനവും വര്‍ധനവുണ്ടായി. വില്ലകളുടെ വില 13 ശതമാനവും വാടക 14 ശതമാനവും വര്‍ധിച്ചു.