image

6 Jan 2026 7:04 PM IST

NRI

അനധികൃത കുടിയേറ്റം; കര്‍ശന നടപടികളുമായി യുകെ

MyFin Desk

അനധികൃത കുടിയേറ്റം; കര്‍ശന നടപടികളുമായി യുകെ
X

Summary

നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും അടക്കം ഇനി പിടിച്ചെടുക്കും


അനധികൃത കുടിയേറ്റം തടയുന്നതിന് ശക്തമായ നടപടികളുമായി യുകെ. ഇതിനുള്ള പ്രത്യേക അധികാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനി യുകെയില്‍ നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും അടക്കം ഇനി പിടിച്ചെടുക്കും.

മനുഷ്യക്കടത്തുകാരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുക എന്നതാണ് ഈ നീക്കംവഴി ലക്ഷ്യമിടുന്നത്. കെന്റിലെ മാന്‍സ്റ്റണ്‍ ഷോര്‍ട്ട് ടേം ഹോള്‍ഡിംഗ് ഫെസിലിറ്റിയിലാണ് പിടിച്ചെടുക്കലുകള്‍ ആരംഭിച്ചത്. പിടിച്ചെടുത്ത ഉപകരണങ്ങളില്‍ നിന്ന് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാങ്കേതികവിദ്യ ലഭ്യമായിരുന്നു.

സംഘടിത കള്ളക്കടത്ത് ശൃംഖലകള്‍ക്കെതിരെ വേഗത്തില്‍ നീങ്ങാനും അറസ്റ്റ് ചെയ്യാനും അധികാരികളെ പ്രാപ്തരാക്കാന്‍ ഈ പുതിയ അധികാരങ്ങള്‍ സഹായിക്കുമെന്ന് യുകെ ഹോം ഓഫീസ് പറഞ്ഞു.

സ്വത്ത്, വാഹന പരിശോധനകള്‍ ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടുകെട്ടാനും മറഞ്ഞിരിക്കുന്ന സിം കാര്‍ഡുകള്‍ പരിശോധിക്കാന്‍ കുടിയേറ്റക്കാരോട് പുറം വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെടാനും കഴിയും.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ക്രമസമാധാനവും നിയന്ത്രണവും പുനഃസ്ഥാപിക്കുന്നതിനും അനധികൃതമായി കുടിയേറ്റക്കാര്‍ എത്തുന്നത് ഇല്ലാതാക്കാനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് യുകെ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

2024 ജൂലൈ മുതല്‍, യുകെയില്‍നിന്ന് 50,000 പേരെ ലേബര്‍ സര്‍ക്കാര്‍ നാടുകടത്തിയിട്ടുണ്ട്.