image

16 Dec 2025 7:25 PM IST

NRI

Oman Tourist: ഒമാനില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

MyFin Desk

Oman Tourist: ഒമാനില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
X

Summary

2025 ല്‍ ആദ്യ 10 മാസത്തിനിടെ എത്തിയത് 3.4 ദശലക്ഷം സഞ്ചാരികള്‍


ഒമാന്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ രാജ്യത്തെത്തിയത് 3.4 ദശലക്ഷം സഞ്ചാരികളാണ്. ദേശീയ സ്ഥിതി വിവര കേന്ദ്രം റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 9,33,415 ഇമിറാത്തികളാണ് ഒമാന്‍ സന്ദര്‍ശിച്ച് മടങ്ങിയത്. 5,34,612 ഇന്ത്യക്കാരും 1,05,342 യെമനികളും 1,04,895 സൗദി പൗരന്‍മാരും 83,122 ജര്‍മന്‍ സ്വദേശികളും ഒമാന്‍ സന്ദര്‍ശിച്ചു.

ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ 53.6 ശതമാനം താമസക്കാരാണ് ഉണ്ടായിരുന്നത്. 1,895,159 അതിഥികള്‍ 2,892,481 രാത്രികള്‍ ചെലവഴിച്ചു. ഒമാനിലെ ഹോട്ടലുകളില്‍ 11,022ല്‍ അധികം ആളുകളാണ് ഈ വര്‍ഷം ഇതുവരെ ജോലി ചെയ്തത്. ഒമാനിലെ പ്രകൃതി ഭംഗിയും മികച്ച സൗകര്യങ്ങളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.