22 Nov 2025 3:57 PM IST
Summary
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിക്കാന്‍ ഇത് സഹായകമാകും
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യോമ കാര്‍ഗോ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയല്‍രാജ്യമായ പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്. വ്യാപാരം വര്‍ദ്ധിപ്പിക്കാനും കാര്‍ഗോ ഹബ്ബുകള്‍ തുറക്കാനും ഇന്ത്യയോട് അഫ്ഗാന്‍ താലിബാന്‍ വ്യാപാര മന്ത്രി നൂറുദ്ദീന്‍ അസീസി അഭിപ്രായപ്പെട്ടു.
കാബൂളും വടക്കേ ഇന്ത്യന്‍ നഗരമായ അമൃത്സറും തമ്മിലുള്ള വ്യോമ ചരക്ക് ഇടനാഴികള്‍ 'സജീവമാക്കി'. ഈ മേഖലകളില്‍ ചരക്ക് വിമാനങ്ങള്‍ 'വളരെ വേഗം' സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞു.
'ഞങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് എല്ലാ പേപ്പറുകളും ലഭിക്കുന്നതിനായി കാത്തിരിക്കുകയീണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് പറഞ്ഞു. അവ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ചരക്ക് വിമാനങ്ങള്‍ ആരംഭിക്കും. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബിസിനസ് കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ഇന്ത്യക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും ചെയ്തതിനാല്‍ പാകിസ്ഥാന്‍ അവരുടെ വ്യോമാതിര്‍ത്തി അടച്ചിട്ടു. തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അഫ്ഗാനിസ്ഥാനിലേക്ക് പറക്കുന്നില്ല.
2021 ന് ശേഷം ഒരു താലിബാന്‍ നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ അഫ്ഗാന്‍ താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി കഴിഞ്ഞ മാസം ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 2021-ല്‍ അടച്ചുപൂട്ടിയ കാബൂളിലെ എംബസി ഇന്ത്യ വീണ്ടും തുറന്നതോടെ ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
