20 Dec 2025 4:43 PM IST
India-Oman Trade:ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യയുടെ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് നേട്ടമാകും
MyFin Desk
Summary
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുന്നതിന് കരാര്‍ സഹായകമാകും
ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഇന്ത്യയുടെ വസ്ത്ര മേഖലയ്ക്ക് ഗണ്യമായ പുതിയ അവസരങ്ങള്‍ തുറക്കുമെന്നും വ്യാപാരം ശക്തിപ്പെടുത്തുമെന്നും വിലയിരുത്തപ്പെടുന്നു.. യുകെയുമായുള്ള കരാറിന് ശേഷം കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഇന്ത്യ ഒപ്പുവച്ച രണ്ടാമത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. ഇന്ത്യന്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ വസരങ്ങള്‍ കരാര്‍ നല്‍കും. സിഇപിഎ ഇന്ത്യയ്ക്ക് ഒമാനില്‍ നിന്ന് അഭൂതപൂര്‍വമായ താരിഫ് ഇളവുകള്‍ ഉറപ്പാക്കുന്നു. ഒമാന്‍ താരിഫ് ലൈനുകളുടെ 98.08% ലും സീറോ-ഡ്യൂട്ടി ആക്സസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതിയുടെ 99.38% ഉള്‍ക്കൊള്ളുന്നു.
സ്ഥിരതയുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ വിതരണ ശൃംഖലകള്‍ വളര്‍ത്തിയെടുക്കുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന നടപടിയാണിതെന്ന് വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ സിടിഎ അപ്പാരല്‍സ് പറഞ്ഞു.
കരാര്‍ വഴി താരിഫ് നേട്ടങ്ങള്‍, മെച്ചപ്പെട്ട ബിസിനസ്സ് എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സിടിഎ അപ്പാരല്‍സ് പറഞ്ഞു. ഗള്‍ഫ്, കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റേണ്‍ വിപണികള്‍ എന്നിവയിലേക്കുള്ള പ്രവേശന കവാടമായി ഒമാന്‍ സ്ഥാനം പിടിച്ചിരിക്കുന്നതിനാല്‍ കരാര്‍ ഗുണകരമാകും. മൂല്യവര്‍ധിത ഉല്‍പ്പാദനം, സാങ്കേതിക സഹകരണം എന്നിവയെ ഈ കരാര്‍ പിന്തുണയ്ക്കും.
രത്‌നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, ഫര്‍ണിച്ചര്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന തൊഴില്‍ മേഖലകള്‍ക്കും പൂര്‍ണ്ണ താരിഫ് ഒഴിവാക്കല്‍ ലഭിക്കുന്നു. ഒമാനിലെ പ്രധാന സേവന മേഖലകളില്‍ വാണിജ്യ സാന്നിധ്യത്തിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് 100 ശതമാനം വിദേശ നേരിട്ടുള്ള നിക്ഷേപത്തിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
