7 Jan 2026 7:26 PM IST
India Singapore Travel:ഇന്ത്യ-സിംഗപ്പുര്‍ യാത്ര കുറഞ്ഞ ചെലവില്‍. 5900 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്
MyFin Desk
Summary
സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന സര്‍വീസായ 'സ്‌കൂട്ട്' കുറഞ്ഞ ടിക്കറ്റ് നിരക്കുമായി രംഗത്ത്. തിരുവനന്തപുരം മുതല്‍ മെല്‍ബണ്‍ വരെ 14,900 രൂപ മുതല്‍ ടിക്കറ്റ് നിരക്ക്
സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന സര്‍വീസായ 'സ്‌കൂട്ട്' കുറഞ്ഞ ടിക്കറ്റ് നിരക്കുമായി രംഗത്ത്. ജനുവരി 12 വരെ 'ജനുവരി തീമാറ്റിക് സെയില്‍' നടത്തും. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 5,900 രൂപയില്‍ ആരംഭിക്കുന്ന വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ സഹിതം ഏഷ്യ-പസഫിക്കിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ബാങ്കോക്ക്, ഫുക്കറ്റ്, ബാലി, ഹോങ്കോംഗ്, സിയോള്‍, സിഡ്നി തുടങ്ങി അനവധി സ്ഥലങ്ങളിലേക്ക് ജനുവരി 28 നും 2026 ഒക്ടോബര്‍ 24 നും ഇടയില്‍ യാത്ര ചെയ്യാം. തിരുവനന്തപുരം, അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയും.
തിരുവനന്തപുരം മുതല്‍ മെല്‍ബണ്‍ വരെ 14,900 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കും. ചെന്നൈ മുതല്‍ സിംഗപ്പൂര്‍ വരെ 5,900 രൂപ മുതലും തിരുച്ചിറപ്പള്ളി മുതല്‍ ചിയാങ് റായ് വരെ 11,900 രൂപ മുതലും ടിക്കറ്റ് നിരക്ക് ആരംഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
