26 Dec 2025 7:03 PM IST
Summary
യുഎസില്‍ നിയമപരമായി താമസിക്കാന്‍ അനുവാദമുള്ള കാലയളവിനപ്പുറം ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി വരുന്നതാണ് നിലവിലെ അനിശ്ചിത്വത്തിന് കാരണം
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കമാരംഭിച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍.
യുഎസില്‍ നിയമപരമായി താമസിക്കാന്‍ അനുവാദമുള്ള കാലയളവിനപ്പുറം ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി വരുന്നതിനാലാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുന്നത്.
കോടതിയിലേക്ക്
ഇക്കഴിഞ്ഞ നവംബറില്‍ കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പ് 60 ദിവസത്തിനകം ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യക്തമാക്കി ഏകദേശം 17,000 വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 2026 ജനുവരി അഞ്ചുമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാനാണ് കാലിഫോര്‍ണിയയുടെ തീരുമാനം. എന്നാല്‍ ഉപജീവനമാര്‍ഗം അപകടത്തിലാണെന്നും ഇത് തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ട്രക്ക് ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
