image

2 Dec 2025 3:32 PM IST

NRI

ഇന്ത്യക്കാര്‍ യുഎസ് കുടിയേറ്റത്തിനായി ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

MyFin Desk

ഇന്ത്യക്കാര്‍ യുഎസ് കുടിയേറ്റത്തിനായി ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു
X

അമേരിക്കൻ സാമ്പത്തിക വിപണിയിൽ നിക്ഷേപിക്കാം

Summary

എച്ച്1ബി വിസയുടെ അപേക്ഷാ ഫീസ് കുത്തനെ ഉയര്‍ത്തിയതാണ് തിരിച്ചടിയായത്


യുഎസ് എച്ച്1ബി വിസ പ്രോഗ്രാമിന്റെ അപേക്ഷാ ഫീസ് കുത്തനെ കൂട്ടയതിനാല്‍ യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകളായ ഇന്ത്യക്കാരടക്കം EB-1A, EB2-NIW എന്നീ ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട് ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങളിലും ഇന്ത്യക്കാര്‍ക്ക് താല്‍പര്യം വര്‍ധിച്ചു. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിന് 7,338 ഇബി-1എ അപേക്ഷകള്‍ ലഭിച്ചെന്ന് ബൗണ്ട്ലെസ് ഇമിഗ്രേഷന്‍ എന്ന യുഎസ് ഇമിഗ്രേഷന്‍ സര്‍വീസസ് സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മുന്‍ പാദത്തേക്കാള്‍ 56 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.

അസാധാരണ കഴിവുകളുള്ളവര്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ഗ്രീന്‍ കാര്‍ഡ് വിഭാഗമാണ് EB1A (Employment Based 1A). ശാസ്ത്രം, സാങ്കേതികവിദ്യ, കല, വിദ്യാഭ്യാസം, ബിസിനസ്, കായികം തുടങ്ങിയ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം. തൊഴില്‍ ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്ലാതെ EB1A വിഭാഗത്തിലേക്ക് സ്വന്തമായി അപേക്ഷിക്കാം. നല്ല പ്രസിദ്ധീകരണങ്ങള്‍, പേറ്റന്റുകള്‍, വലിയ പ്രോജക്ടുകള്‍, അവാര്‍ഡുകള്‍, നേതൃത്വപരമായ സ്ഥാനങ്ങള്‍, മാധ്യമ ശ്രദ്ധ എന്നിവയുള്ളവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം

ഉയര്‍ന്ന ബിരുദങ്ങളോ അസാധാരണ കഴിവുകളോ ഉള്ളവര്‍ക്കാണ് EB2 NIW (Employment Base 2 National Interest Waiver). സാധാരണ EB2 വിസയ്ക്ക് തൊഴില്‍ ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പും ലേബര്‍ സര്‍ട്ടിഫിക്കേഷനും ആവശ്യമാണ്. എന്നാല്‍ EB2 NIWയില്‍, അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് ഗുണകരമാകുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ നിബന്ധനകളില്‍ ഇളവ് ലഭിക്കും. ഗവേഷകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. യുഎസ് വിസ അപേക്ഷകരില്‍ വലിയൊരു ഭാഗവും ഇന്ത്യക്കാരായതിനാല്‍ EB-1A അപേക്ഷകരിലും ഇന്ത്യക്കാരാകും ഏറെയുള്ളത്.