image

11 April 2026 7:12 PM IST

NRI

മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്‍. നിഷേധിച്ച് വൈറ്റ് ഹൗസ്‌

MyFin Desk

will iran-us peace talks be disrupted, tehran denies reports of representatives arriving
X

Summary

മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു


പാകിസ്താനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയ്ക്കിടയിലാണ് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന നിബന്ധന മുന്നോട്ട് വെച്ചാണ് ഇറാന്‍ ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്ക് പോയത്.

ലബനനിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സ്വത്തുക്കള്‍ വിട്ടുനല്‍കുക എന്നീ നിബന്ധനകളായിരുന്നു ഇറാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഘാലിബാഫ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തില്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ളവരുണ്ട്.

ഇറാന്റെ ഈ മുന്നറിയിപ്പില്‍ രൂക്ഷമായ ഭാഷയിലായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചത്. തങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ജെ ഡി വാന്‍സ് പറഞ്ഞത്. നിലവില്‍ വിവിധ രാജ്യങ്ങളിലായി 120 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന്റെ മരവിപ്പിച്ച ആസ്തി.