10 May 2026 6:32 PM IST
Summary
ശത്രു കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ഐആര്‍ഐബി അറിയിച്ചു.
ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷഭരതമാകുകയാണ്. ഹോര്‍മുസില്‍ ചെറു മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാനാണ് ഇറാന്റെ നീക്കം. ദീര്‍ഘാകാലം അടിത്തട്ടില്‍ നിലനില്‍ക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലാണ് വിന്യസിക്കുന്നത്. ശത്രു കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ഐആര്‍ഐബി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം കനക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയെയും കുവൈത്തിനെയും ഖത്തര്‍ തീരത്തോട് ചേര്‍ന്ന കപ്പലിനെയും ഇറാന്‍ ആക്രമിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ (UNSC) യുഎസ് പിന്തുണയുള്ള കരട് പ്രമേയം ഇറാന്‍ തള്ളിയിരുന്നു. ഇതോടെ ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ യുഎന്‍ നിര്‍ദ്ദേശം സഹായിക്കില്ലെന്ന് ടെഹ്റാന്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
