1 April 2026 6:15 PM IST
Summary
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ് എന്നിവ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാന്‍സിറ്റ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ് എന്നിവ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാന്‍ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് വരുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് പോകാനായി യുഎഇ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിനും അനുമതിയില്ല. യുഎഇയുടെ 10 വര്‍ഷത്തെ താമസാനുമതിയായ 'ഗോള്‍ഡന്‍ വിസ' കൈവശമുള്ള ഇറാന്‍ പൗരന്മാര്‍ക്ക് ഈ വിലക്കില്‍ ഇളവുണ്ടെന്ന് ഫ്‌ലൈ ദുബൈ വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് തുടര്‍ന്നും വിലക്ക് ബാധകമാകാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
