10 May 2026 7:27 PM IST
Summary
കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.
ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ലക്ഷ്യമിട്ട് ഇറാന്‍. കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇറാനില്‍നിന്ന് രണ്ട് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു. കുവൈറ്റിലേക്ക് നിരവധി തവണ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഖത്തര്‍ തീരത്ത് ഒരു കാര്‍ഗോ കപ്പലിന് ഡ്രോണ്‍ ആക്രമണത്തില്‍ തീ പിടിച്ചു. ബ്രിട്ടിഷ് സൈനിക സ്ഥാപനമായ യുകെഎംടിഒ (UKMTO) ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് 23 നോട്ടിക്കല്‍ മൈല്‍ (43 കിലോമീറ്റര്‍) വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. കപ്പലില്‍ ചെറിയ തോതില്‍ തീ പിടുത്തമുണ്ടായെങ്കിലും പിന്നീട് അണച്ചു. ആള്‍നാശം ഉണ്ടായിട്ടില്ല.
വീണ്ടും മുന്നറിയിപ്പുമായി ഇറാൻ
ഇന്ന് കപ്പലിനു നേര്‍ക്കുണ്ടായ ആക്രമണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗള്‍ഫില്‍ ഉണ്ടായ ഒന്നിലധികം ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ്. ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകള്‍ യുഎസ് വെള്ളിയാഴ്ച ആക്രമിച്ചിരുന്നു.
അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെ യുഎസ് ആക്രമിച്ചാല്‍ പശ്ചിമേഷ്യയില്‍ അമേരിക്കയെ സഹായിക്കുന്നവരെ ആക്രമിക്കും. ഹോര്‍മുസ് കടലില്‍ തങ്ങളുടെ കപ്പലുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
