23 Dec 2025 5:49 PM IST
Jappan Job oppertunities:വിദേശ തൊഴില്‍ സംവിധാനം പുനക്രമീകരിക്കാന്‍ പദ്ധതിയിട്ട് ജപ്പാന്‍
MyFin Desk
Summary
ഇന്ത്യക്കാരുള്‍പ്പെടെ വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ കാലം രാജ്യത്ത് തുടരാന്‍ അവസരമുണ്ടാകും
തൊഴിലാളി ക്ഷാമവും കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കയും സന്തുലിതമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ജപ്പാന്‍ വിദേശ തൊഴില്‍ സംവിധാനത്തില്‍ വലിയ മാറ്റം വരുത്താന്‍ പദ്ധതിയിടുന്നു. 2027 സാമ്പത്തിക വര്‍ഷം മുതല്‍ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ എണ്ണം ഏകദേശം 4,26,000 ആയി സര്‍ക്കാര്‍ പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ, ജപ്പാന്‍ വിദേശ തൊഴിലാളി നയം പുനഃപരിശോധിക്കുന്നതിനിടയിലാണ് ഈ തീരുമാനം. പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അവലോകനം. അതേസമയം, പ്രായമാകുന്നവരുടെ എണ്ണം കൂടുന്നത് കാരണം ജപ്പാന്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമം നേരിടുന്നു. ഇതിന് മറുപടിയായി, ടെക്‌നിക്കല്‍ ഇന്റേണ്‍ പരിശീലന പരിപാടി നിര്‍ത്തലാക്കാനും എംപ്ലോയ്മെന്റ് ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം എന്ന പുതിയ ചട്ടക്കൂട് സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
കുറഞ്ഞ വേതനവും തൊഴില്‍ രീതികളും കാരണം നിലവിലുള്ള സംവിധാനം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. പുതിയ പരിപാടി പ്രകാരം, വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷത്തെ ജോലിക്ക് ശേഷം നിര്‍ദ്ദിഷ്ട സ്‌കില്‍ഡ് വര്‍ക്കര്‍ പദവിയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കും. ഈ മാറ്റം അവരെ കൂടുതല്‍ കാലം ജപ്പാനില്‍ തുടരാന്‍ അനുവദിക്കും. നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഏകദേശം 1.23 ദശലക്ഷം വിദേശ തൊഴിലാളികളെ സ്വീകരിക്കാനാണ് താരുമാനം. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ജനുവരിയില്‍ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
