22 Nov 2025 3:31 PM IST
Summary
സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റുമായി സഹകരിച്ച് ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ നിരീക്ഷിക്കും
കുവൈറ്റിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് നിർണായക ചുവടുവയ്പുമായി കുവൈറ്റ്. ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും കർശനമാക്കിക്കൊണ്ടുള്ള നിയമമാണ് നടപ്പാക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് സമഗ്രമായ നിയമപരമായ ചട്ടക്കൂട് നല്‍കുന്നു. ഡിജിറ്റല്‍ പരസ്യങ്ങളും പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതോടൊപ്പം വ്യക്തിഗത ഡാറ്റയുടെ സംരക്ഷണവും മെച്ചപ്പെടുത്തും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റുമായി സഹകരിച്ച് ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ നിരീക്ഷിക്കും. ബ്ലോക്ക്ചെയിന്‍, സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ എന്നിവയുടെ ഉപയോഗം ഇടപാടുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും അനുവദിക്കും. സ്റ്റോര്‍ വിവരങ്ങള്‍, വിലകള്‍, റിട്ടേണ്‍, എക്‌സ്‌ചേഞ്ച് നയങ്ങള്‍, റദ്ദാക്കല്‍ കാലയളവുകള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തല്‍ നിയമം നിര്‍ബന്ധമാക്കുന്നു. പേയ്മെന്റുകള്‍ സെന്‍ട്രല്‍ ബാങ്ക് ചട്ടങ്ങള്‍ക്കനുസരിച്ച് ഔദ്യോഗിക ചാനലുകള്‍ വഴി നടത്തണം. ഇത് പ്രൊമോഷണല്‍ ഉള്ളടക്കത്തില്‍ അച്ചടക്കവും സത്യസന്ധതയും വര്‍ദ്ധിപ്പിക്കും.
ഡിജിറ്റല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ നിയമം സഹായകമാകും. പരാതികള്‍ സമര്‍പ്പിക്കാനും ട്രാക്ക് ചെയ്യാനും ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ഉണ്ടാകും. പ്രത്യേക കമ്മിറ്റികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ കേസുകള്‍ പരിശോധിക്കും. തീരുമാനങ്ങള്‍ ഇലക്ട്രോണിക് ആയി നടപ്പിലാക്കും. ഇത് പേപ്പര്‍ ഡോക്യുമെന്റേഷന്റെ ആവശ്യം ഇല്ലാതാക്കുകയും ഉപഭോക്താക്കള്‍ക്കും ബിസിനസ്സുകള്‍ക്കും വേഗത്തിലുള്ളതും സുതാര്യവും ഫലപ്രദവുമായ തര്‍ക്ക പരിഹാരം ഉറപ്പാക്കുകയും ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
