27 Jan 2026 7:09 PM IST
Summary
ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ വ്യാജമായി നിര്‍മിച്ചുളള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തിലുളള ഒരു വ്യാജ വെബ്സൈറ്റിലൂടെ 15 ദിനാറിന്റെ ട്രാഫിക് പിഴ അടയ്ക്കാന്‍ ശ്രമിച്ച കുവൈറ്റ് സ്വദേശിനിക്ക് നഷ്ടമായത് 290-ലേറെ ദിനാറാണ്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റ് വഴിയാണ് യുവതിയെ തട്ടിപ്പിനിരയായത്.സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി 'സഹേല്‍' ആപ്ലിക്കേഷനോ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലുകളോ മാത്രം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. സെര്‍ച്ച് എന്‍ജിനുകളില്‍ കാണുന്ന എല്ലാ ലിങ്കുകളും ഔദ്യോഗികമാകണമെന്നില്ലെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് വെബ്‌സൈറ്റ് അഡ്രസ് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അപരിചിതമായ ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
