image

3 April 2026 6:44 PM IST

NRI

Kuwait Visa: കുവൈറ്റില്‍ വിസിറ്റ് വിസകള്‍ക്ക് ഒരു മാസം കൂടി സമയപരിധി

MyFin Desk

kuwait visa application fake visa
X

Summary

സന്ദര്‍ശകരും സ്‌പോണ്‍സര്‍മാരും നിയമപ്രശ്‌നങ്ങളില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം


പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം വിമാനത്താവളം അടച്ചത് കണക്കിലെടുത്ത് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ക്ക് ഒരു മാസം കൂടി സമയം അനുവദിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരും സ്‌പോണ്‍സര്‍മാരും നിയമപ്രശ്‌നങ്ങളില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും, റസിഡന്‍സ് അഫയേഴ്‌സ് വകുപ്പില്‍ നേരിട്ട് പോകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് നേരത്തെ അധികൃതര്‍ ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചിരുന്നു. ഫെബ്രുവരി 28, 2026 മുതല്‍ കാലാവധി കഴിഞ്ഞതോ ഉടന്‍ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകള്‍ക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും. ഇത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വമേധയാ പ്രാബല്യത്തില്‍ വരും. അതിനാല്‍ റെസിഡന്‍സി കാര്യാലയങ്ങളില്‍ നേരിട്ട് പോകേണ്ടതില്ല. ഈ കാലയളവില്‍ പിഴകളും ഫീസുകളും പൂര്‍ണമായി ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു.

രാജ്യത്തേക്ക് തിരികെ വരാന്‍ കഴിയാത്തവര്‍ക്ക് അധിക 3 മാസത്തെ അനുമതി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ലഭിക്കുക.