22 Dec 2025 7:04 PM IST
NRI
Kuwait Health Insurance:സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിച്ച് കുവൈറ്റ്
MyFin Desk
Summary
ഡിസംബര്‍ 23 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും
കുവൈറ്റില്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിച്ചു. കുടുംബ വിസക്കാര്‍ക്കും വര്‍ക്ക് പെര്‍മിറ്റിനും 50 ദിനാറില്‍ നിന്ന് 100 ദിനാറായി വര്‍ധിപ്പിച്ചു. താമസത്തിനുള്ള എട്ട് തരം എന്‍ട്രി വിസകള്‍ക്ക് 5 ദിനാറും കാര്‍ഷിക തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികള്‍, ഇടയന്മാര്‍ എന്നിവര്‍ക്ക് 10 ദിനാറുമായി ഫീസ് കൂട്ടി.
വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള ഭേദഗതികള്‍ക്കും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. റെസിഡന്‍സി അല്ലെങ്കില്‍ വിസിറ്റ് വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
പഠിക്കാം & സമ്പാദിക്കാം
Home
