23 Feb 2026 7:28 PM IST
KUWAIT legal assistance through social media: കുവൈറ്റില്‍ സമൂഹമാധ്യമങ്ങള്‍ വഴി നിയമോപദേശവും നിയമസഹായവും നല്‍കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി
MyFin Desk
Summary
അംഗീകൃത ലൈസന്‍സുള്ള അഭിഭാഷകര്‍ക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് നിയമോപദേശം നല്‍കാന്‍ അധികാരമുള്ളൂ
കുവൈറ്റിലെ നിയമമനുസരിച്ച് അംഗീകൃത ലൈസന്‍സുള്ള അഭിഭാഷകര്‍ക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് നിയമോപദേശം നല്‍കാന്‍ അധികാരമുള്ളൂ. എന്നാല്‍ സമീപകാലത്തായി ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി നിരവധി പ്രവാസികള്‍ നിയമസഹായം നല്‍കുന്നതായാണ് ബാര്‍ അസോസിയേഷന്റെ കണ്ടെത്തല്‍. അംഗീകൃത ലൈസന്‍സില്ലാതെ നിയമപരമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തടയാനും അഭിഭാഷക വൃത്തിയുടെ അന്തസ് നിലനിര്‍ത്താനും നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
അനൗദ്യോഗികമായ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് വലിയ സാമ്പത്തിക-നിയമ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. നിയമപരമായ വിവിധ ആവശ്യങ്ങള്‍ക്കായി കുവൈത്ത് ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത അഭിഭാഷകരെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
