image

16 Jan 2026 1:29 PM IST

NRI

Kuwait multiple Trip Exit Permit:പ്രവാസികള്‍ക്ക് ആശ്വാസം;കുവൈറ്റില്‍ മള്‍ട്ടിപ്പിള്‍ ട്രിപ്പ് എക്സിറ്റ് പെര്‍മിറ്റ് സേവനം ആരംഭിച്ചു

MyFin Desk

Kuwait reduced working hours to 4 hours
X

Summary

ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വിധം മള്‍ട്ടിപ്പിള്‍ ട്രാവല്‍ എന്ന പേരിലുള്ള പുതിയ യാത്രാനുമതി സംവിധാനമാണ് ആരംഭിച്ചത്


കുവൈറ്റിലെ പ്രവാസികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വിധം മള്‍ട്ടിപ്പിള്‍ ട്രാവല്‍ എന്ന പേരിലുള്ള പുതിയ യാത്രാനുമതി സംവിധാനമാണ് ആരംഭിച്ചത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

നിലവില്‍ ഒരു തവണ യാത്ര ചെയ്യാന്‍ അനുമതിയുള്ള എക്‌സിറ്റ് പെര്‍മിറ്റ് ആണ് നല്‍കിവരുന്നത്. നിശ്ചിത കാലയളവില്‍ ഒന്നിലേറെ തവണ രാജ്യം വിടുന്നതിനു ഉപയോഗിക്കാവുന്നതാണ് മള്‍ട്ടിപ്പിള്‍ ട്രാവല്‍. ഇതു തൊഴിലുടമകള്‍ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണം ചെയ്യും. യാത്രകള്‍ക്ക് മുന്‍പുള്ള നൂലാമാലകള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, എക്‌സിറ്റ് പെര്‍മിറ്റിന്റെ പ്രിന്റ് എടുക്കാനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശി തൊഴിലാളികളുടെ യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ നടപടി.

അപേക്ഷിക്കേണ്ട വിധം

ഈ സേവനം ആഭ്യന്തര മന്ത്രാലയവുമായി ഇലക്ട്രോണിക് സംവിധാനം വഴി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പെര്‍മിറ്റിന് അംഗീകാരം ലഭിച്ചാലുടന്‍ വിവരങ്ങള്‍ സ്വയമേവ കൈമാറ്റം ചെയ്യപ്പെടുകയും പെര്‍മിറ്റ് തല്‍ക്ഷണം ലഭ്യമാകുകയും ചെയ്യും. 'സഹല്‍'പോര്‍ട്ടല്‍ അല്ലെങ്കില്‍ 'സഹല്‍ ബിസിനസ്' ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യാത്രയുടെ ആരംഭം, അവസാനം എന്നീ തീയതികള്‍ കൃത്യമായി നല്‍കേണ്ടതുണ്ട്.

ഇതിനൊപ്പം തന്നെ 'പ്രീ അപ്രൂവല്‍' സംവിധാനവും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി തൊഴിലുടമകള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ യാത്രാ അനുമതി നല്‍കാന്‍ സാധിക്കും. പ്രീ അപ്രൂവല്‍ സംവിധാനം സജീവമാക്കിയാല്‍, തൊഴിലാളി അപേക്ഷ നല്‍കിയ ഉടന്‍ തന്നെ പെര്‍മിറ്റ് സ്വയമേവ അനുവദിക്കപ്പെടും. തൊഴിലുടമയ്ക്ക് ആവശ്യമാണെങ്കില്‍ ഈ അനുമതി ഏത് സമയത്തും പിന്‍വലിക്കാനോ റദ്ദാക്കാനോ ഉള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്.