11 Dec 2025 6:10 PM IST
Summary
യുഎഇയും കുവൈറ്റും സംയുക്ത സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടു
പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് കുവൈറ്റ്. നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം കുവൈറ്റും യുഎഇയും ഔദ്യോഗികമായി ആരംഭിച്ചു. കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാനാവില്ല.
രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പ്രധാന കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം നാടുകടത്തപ്പെട്ട വ്യക്തികള്‍ മറ്റു രാജ്യങ്ങളിലെ അതിര്‍ത്തിയിലൂടെ വീണ്ടും പ്രവേശിക്കുന്നതും തടയാം.
നാടുകടത്തുന്ന രാജ്യം കുറ്റവാളികളുടെ വിരലടയാളങ്ങളും മറ്റു പ്രധാന വിവരങ്ങളും അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനാല്‍ വ്യാജ യാത്രാ രേഖകള്‍ ഉപയോഗിച്ച് മറ്റു ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
