image

14 Jan 2026 3:22 PM IST

NRI

Kuwait Work Permit:കുവൈറ്റില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. അഷല്‍ പോര്‍ട്ടല്‍ വഴി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും

MyFin Desk

Kuwait reduced working hours to 4 hours
X

Summary

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സേവനങ്ങള്‍ ലളിതമാക്കുകയാണ് ലക്ഷ്യം


പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കി. തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ മാന്‍പവര്‍ ഓഫിസുകളില്‍ നേരിട്ടു പോകാതെ അഷല്‍ പോര്‍ട്ടല്‍ വഴി വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യാനും പുതുക്കാനും സാധിക്കും.

തൊഴിലാളികളുടെ ട്രാന്‍സ്ഫറും പദവി മാറ്റങ്ങളും പോര്‍ട്ടല്‍ വഴി ചെയ്യാം. തൊഴില്‍ നടപടികളിലെ സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ ഒഴിവാക്കാനുമാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനും പുതിയത് അനുവദിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

എക്‌സിറ്റ് പെര്‍മിറ്റ് എങ്ങനെ നേടാം...

സ്വകാര്യ മേഖലയില്‍ തൊഴില്‍ വിസയുള്ള തൊഴിലാളികള്‍ കുവൈറ്റിനു പുറത്തേക്കു പോകുന്നതിന് മുന്‍പ് സാഹേല്‍ ആപ്പ് വഴി എക്‌സിറ്റ് പെര്‍മിറ്റ് നേടണം. തൊഴിലുടമ സഹേല്‍ ബിസിനസ് ആപ്പ് വഴി ഇത് അംഗീകരിച്ചാലേ യാത്രാനുമതി ലഭിക്കൂ. എക്‌സിറ്റ് പെര്‍മിറ്റിനു 7 ദിവസത്തെ കാലാവധിയുണ്ട്.

തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവു അഞ്ചാം തീയതിക്കുള്ളില്‍ ബാങ്ക് വഴി നല്‍കിയിട്ടുണ്ടെന്നു തൊഴിലുടമകള്‍ ഉറപ്പാക്കണം. ഇതു മാന്‍പവര്‍ അതോറിറ്റിയുടെ ഡിജിറ്റല്‍ സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വൈകിയാല്‍ യഥാസമയം വിവരം അറിയാനാകും.