image

14 Dec 2025 1:15 PM IST

Middle East

ട്രാഫിക് നിയമങ്ങളും സിഗ്‌നലുകളും പാലിക്കുക; ഇല്ലെങ്കില്‍ ഷാര്‍ജാ പോലീസിന്റെ പിടിവീഴും

MyFin Desk

sharjah traffic signals
X

Summary

എമിറേറ്റിലുടനീളം സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ നടപടി.


വാഹന മോടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്. ട്രാഫിക് നിയമങ്ങളും സിഗ്‌നലുകളും ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉറപ്പ്. റെഡ് ലൈറ്റ് സിഗ്‌നല്‍ ലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് ഗതാഗത മുന്നറിയിപ്പ് ഷാര്‍ജാ പോലീസ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലുടനീളം സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ നടപടി.

റെഡ് സിഗ്‌നല്‍ ലംഘിക്കുന്നതിലൂടെ മറ്റുള്ളവരുടെ ജീവന്‍ നഷ്ടമാകുന്നതിനെതിരെ ബോധവത്കരണം ഉദ്ദേശിച്ചാണ് വീഡിയോ പുറത്ത് വിട്ടതെന്ന് ഷാര്‍ജാ പോലീസ് വ്യക്തമാക്കി.

യുഎഇയിലെ ഗതാഗത നിയമപ്രകാരം റെഡ് ലൈറ്റ് ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടല്‍ എന്നിവയാണ് സാധാരണയായി ലഭിക്കുന്ന ശിക്ഷകള്‍.

2025 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന യുഎഇയിലെ കര്‍ശനമായ പുതിയ ഗതാഗത നിയമപ്രകാരം റെഡ് ലൈറ്റ് സിഗ്നല്‍ ലംഘനം ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം തടവും 1,00,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം.