image

9 Jun 2023 11:51 AM GMT

Middle East

അബൂദബി ഓഫ്‌ഷോര്‍ കൃത്രിമ ദ്വീപിന്റെ നിര്‍മാണം അഡ്‌നോക്കിന്

MyFin Desk

adnoc to build abu dhabi offshore artificial island
X

Summary

  • 975 മില്യൺ ഡോളറിന്റെ കരാർ ആണ് അഡ്നോകിനു ലഭിച്ചത്
  • കരാറിന്റെ 75 ശതമാനം എങ്കിലും യുഎഇ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു
  • അബൂദബി ഓഫ്‌ഷോര്‍ കൃത്രിമ ദ്വീപിന്റെ നിര്‍മാണം അഡ്‌നോക്കിന് ലഭിക്കുന്ന ആദ്യ കരാർ


ദുബൈ: അറബ് മേഖലയിലെ തന്നെ പ്രമുഖ ഷിപ്പിങ് കമ്പനിയായ അഡ്‌നോക്കിന് പുതിയ ഉത്തരവാദിത്തം. പുതുതായി ഉയരുന്ന അബൂദബി ഓഫ്‌ഷോര്‍ കൃത്രിമ ദ്വീപ് നിര്‍മാണത്തിനാണ് ആഗോള ഊര്‍ജ മാരിടൈം ലോജിസ്റ്റിക്‌സ് കമ്പനിയായ അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സര്‍വീസസ് പി.എല്‍.സിക്ക് കരാര്‍ ലഭിച്ചത്. 975 മില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചതായാണ് അധികൃതര്‍ അറിയിച്ചത്.

245 വിവിധ ഉദ്ദേശ്യ കപ്പലുകളും 540 ഓളം മറ്റു കപ്പലുകളും വര്‍ഷം തോറും പ്രവര്‍ത്തിപ്പിക്കുകയും ചാര്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്ന കമ്പനിയാണിത്. ഈ വര്‍ഷം ജൂണ്‍ 1ന് അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (ADX) ലിസ്റ്റ് ചെയ്തതിന് ശേഷം അഡ്‌നോക് എല്‍ ആന്റ് എസിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന കരാറാണിത്. മൊത്തം കരാര്‍ മൂല്യത്തിന്റെ 75% എങ്കിലും യു.എ.ഇ സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ വരുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അബൂദബിക്ക് വടക്കു പടിഞ്ഞാറ് ലോവര്‍ സകൂമിലെ ജി എന്ന കൃത്രിമ ദ്വീപ് നിര്‍മ്മിക്കുന്നതിനുള്ളതാണ് ഈ കരാര്‍.

തങ്ങളുടെ പ്രോജക്ട് മാനേജ്‌മെന്റ് വൈദഗ്ധ്യം, ലോജിസ്റ്റിക്‌സ് പ്രാവീണ്യം, പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവയിലൂടെയുള്ള വളര്‍ച്ചയാണ് ഇത്തരമൊരു കരാര്‍ കരസ്ഥമാക്കാന്‍ സഹായിച്ചതെന്ന് അഡ്‌നോക് എല്‍ ആന്റ് എസിന്റെ മുഖ്യ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ അബ്ദുള്‍കരീം അല്‍ മസാബി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നതില്‍ കമ്പനി അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്. കൃത്രിമ ദ്വീപ് എന്ന ആശയം പ്രാപ്തമാക്കാന്‍ തങ്ങളുടെ അനുഭവപാരമ്പര്യം ഏറെ സഹായകരമാണെന്നും അദ്ദഹം സൂചിപ്പിച്ചു.