image

27 Dec 2025 2:54 PM IST

Middle East

Dubai News ; 2026 തിരിച്ചടിയാകുമോ? ദുബായില്‍ ഇന്ധന വിലയില്‍ മാറ്റം വന്നേക്കും

MyFin Desk

Dubai News ; 2026 തിരിച്ചടിയാകുമോ? ദുബായില്‍ ഇന്ധന വിലയില്‍ മാറ്റം വന്നേക്കും
X

Summary

ആഗോള എണ്ണ വിപണിയിലുണ്ടായ നേരിയ മാറ്റങ്ങള്‍ ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വിലകളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.


ജനുവരി മാസത്തില്‍ ഇന്ധനവില കൂടുമോ കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രവാസികള്‍. ഡിസംബര്‍ അവസാന ആഴ്ചയിലെ ആഗോള എണ്ണ വിപണിയിലുണ്ടായ നേരിയ മാറ്റങ്ങള്‍ ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വിലകളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഡിസംബറില്‍ ആഗോള എണ്ണ വിപണിയില്‍ ബ്രെന്റ് ക്രൂഡ്, യുഎസ് ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയില്‍ 4.5 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ധന വിലയെ സ്വാധീനിക്കാമെന്നാണ് റിപ്പോർട്ടുകൾ

ആഗോള സാഹചര്യങ്ങൾ

യുഎസിലെ ഉയര്‍ന്ന ഡിമാന്‍ഡും ചില രാജ്യങ്ങളിലെ സംഘര്‍ഷങ്ങളുമാണ് എണ്ണവില ഉയരാന്‍ കാരണമായത് എന്ന് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. 2025 പകുതിയോടെ ഉയര്‍ന്ന നിരക്കിലെത്തിയ ഇന്ധനവില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വീണ്ടും ഉയർന്നു. വെനിസ്വേലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ നേരിട്ട കാലതാമസം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ ഇന്ധനവില ജനുവരിയില്‍ നേരിയതോതില്‍ ഉയരാനുള്ള സാധ്യതയുണ്ട്.