image

26 Dec 2025 6:15 PM IST

Middle East

Saudi Arabia ; നിയമം കടുക്കും: വ്യാജ കീടനാശിനിക്കെതിരെ സൗദി അറേബ്യ

MyFin Desk

22303 crore subsidy for p&k fertilizers
X

Summary

നിരോധിത കീടനാശിനികള്‍ ഇറക്കുമതി ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കുറ്റകരം. 5 വര്‍ഷം തടവും 10 ദശലക്ഷം റിയാല്‍ പിഴയും ലഭിക്കും.



നിരോധിതമോ വ്യാജമോ ആയ കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. നിയമം ലംഘിച്ചാല്‍ പരമാവധി അഞ്ച് വര്‍ഷം തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി നല്‍കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ കീടനാശിനി നിയമപ്രകാരമുള്ള ശിക്ഷകളുടെ ആര്‍ട്ടിക്കിളില്‍ പുതുക്കല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.


പുതിയ ചട്ടങ്ങൾ

കരട് നിയമപ്രകാരം, നിയമലംഘനം മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ദോഷം വരുത്തുന്നില്ലെങ്കില്‍, ലംഘനം നടത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തെറ്റ് തിരുത്തുന്നതിനായി ഒരു ഗ്രേസ് പിരീഡ് അനുവദിക്കുകയും ചെയ്യും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍, നിയമലംഘകര്‍ക്കുമേല്‍ ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് അധികാരമുണ്ടായിരിക്കും.

കീടനാശിനികളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെയും അനുബന്ധ വ്യവസ്ഥകളുടെയും ലംഘനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പിഴകള്‍ ചുമത്തുന്നതിനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിക്ക് അധികാരം നല്‍കുമെന്ന് കരട് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.