image

14 Dec 2025 12:49 PM IST

Middle East

ഹജ്ജ് യാത്രികരുടെ ശ്രദ്ധയ്ക്ക് ; ബുക്കിംഗ് ജനുവരി 15-നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

MyFin Desk

indian umrah pilgrims
X

Summary

സൗദി ഭരണകൂടം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ യാത്രാ, താമസ സൗകര്യങ്ങള്‍ കൃത്യമയി ഉറപ്പാക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജ്ജു തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.


2026 ല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ ജനുവരി 15-നകം ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം. അംഗീകൃത ഓപ്പറേറ്റര്‍മാര്‍ വഴി മാത്രം ബുക്ക് ചെയ്യാന്‍ തീര്‍ഥാടകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സൗദി ഭരണകൂടം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ യാത്രാ, താമസ സൗകര്യങ്ങള്‍ കൃത്യമയി ഉറപ്പാക്കണമെന്നാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജ്ജു തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.

പുണ്യയാത്രയ്ക്ക് അവസാന നിമിഷത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അംഗീകൃത ഓപ്പറേറ്റര്‍മാര്‍ വഴി മാത്രം ബുക്ക് ചെയ്യാന്‍ തീര്‍ഥാടകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സുഗമവും സംഘടിതവുമായി ക്രമീകരണങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമയ പരിധി നിശ്ചയിച്ചയിച്ചിരിക്കുന്നത്.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ച സമയപരിധി അനുസരിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, 2026 ഫെബ്രുവരി 1 ആണ് ഹജ്ജ് 2026-നുള്ള ഭവന, സേവന കരാറുകള്‍ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി. സൗദി അറേബ്യയിലെ തീര്‍ത്ഥാടകര്‍ക്ക് താമസം, ഗതാഗതം, മറ്റ് ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഈ കരാറുകള്‍ നിര്‍ബന്ധമാണ്.