image

20 April 2024 7:23 AM GMT

Middle East

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്; പരിഭ്രാന്തരാകരുതെന്ന് ലുലു ഗ്രൂപ്പ്

MyFin Desk

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്; പരിഭ്രാന്തരാകരുതെന്ന് ലുലു ഗ്രൂപ്പ്
X

Summary

  • വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ലുലു ഗ്രൂപ്പ്
  • ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിര്‍ദേശം
  • സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായി എമിറേറ്റുകളിലുടനീളം പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യും


യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വേണ്ടത്ര സ്റ്റോക്കുണ്ടെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് അറിയിച്ചു. അവശ്യഭക്ഷ്യവസ്തുക്കളുടെ വിതരണം ആവശ്യത്തിനനുസരിച്ച് ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ കനത്ത മഴ പെയ്തതിനാല്‍ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുണ്ടാകുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ സ്റ്റോറുകളിലും ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചതായി ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ പരിഭ്രാന്തരാകരുതെന്നും അവര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യംപോലെ സാധനങ്ങള്‍ വാങ്ങിക്കാമെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരികരിക്കുകയും കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായി എമിറേറ്റുകളിലുടനീളം പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും നന്ദകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെട്ടത്. ജനജീവിതം ദുസഹമായിമാറി. ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.