15 Dec 2025 1:48 PM IST
Oman News : ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക കരാര്‍; അടുത്ത ആഴ്ച്ച ഒപ്പുവച്ചേക്കും
MyFin Desk
Summary
പ്രധാനമന്ത്രി മോദിയുടെ മസ്‌കറ്റ് സന്ദര്‍ശന വേളയിലാകും കരാര്‍ യാഥാര്‍ത്ഥ്യമാകുക
ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. ഈ മാസം 17, 18 തീയതികളില്‍ മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലാകും കരാര്‍ പ്രഖ്യാപനം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും കരാര്‍ പ്രഖ്യാപന ചടങ്ങിന്റെ ഭാഗമായേക്കും. കരാറിന് കേന്ദ്ര മന്ത്രി സഭ ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക- ഉഭയക്ഷി വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. വ്യാപാര, നിക്ഷേപ വൈവിധ്യവല്‍ക്കരണം, ഹരിത ഊര്‍ജ്ജത്തിലെ പുതിയ പദ്ധതികൾ എന്നിവയും ഈ കരാറിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വദേശിവൽക്കരണം ഇന്ത്യാക്കാരെ ബാധിക്കില്ല
ഒമാന്റെ സ്വദേശീവല്‍ക്കരണം ഇന്ത്യക്കാരുടെ തൊഴിൽ സാധ്യതതകളെ ബാധിക്കില്ലെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഒമാന്റെ അടിസ്ഥാന വികസന പദ്ധതികളേയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നിന്നും വൈദഗ്ധ്യമുള്ള വ്യക്തികളെ നിയമിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഗള്‍ഫ് മേഖലാ വിഭാഗത്തിന്റെ ചുമതലയുള്ള വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
