6 April 2024 11:54 AM IST
Summary
- വനിതാ തൊഴിലാളികളുടെ എണ്ണത്തില്‍ 71 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാകും
- കൂടുതല്‍ വനിതകളും ജോലിക്കെത്തുന്നത് ഹോസ്പിറ്റാലിറ്റി,കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍
- നിലവില്‍ ഇന്ത്യയില്‍ നിന്ന് 35 ലക്ഷം സ്ത്രീകളാണ് മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്നത്
സ്ത്രീ സൗഹൃദ നിലപാടുകളുമായി യുഎഇ. ഇന്ത്യയില്‍ നിന്ന് മിഡില്‍ ഈസ്റ്റ്,നോര്‍ത്ത് ആഫ്രിക്ക(മെന റീജിയന്‍ ) രാജ്യങ്ങളിലേക്ക് ജോലിയ്‌ക്കെത്തുന്ന വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷ. വനിതാ തൊഴിലാളികളുടെ എണ്ണത്തില്‍ 71 ശതമാനത്തിലധികം വര്‍ദ്ധനവായിരിക്കും രേഖപ്പെടുത്തുകയെന്ന് ബ്ലൂ കോളര്‍ വര്‍ക്കര്‍ മാര്‍ക്കറ്റ് പ്ലേസ് ഹണ്ടറിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. നിര്‍മ്മാണ,ഹോസ്പിറ്റാലിറ്റി മേഖലയിലായിരിക്കും കൂടുതല്‍ വനിതകളും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ മെനയുടെ ഹോസ്പിറ്റാലിറ്റി,കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്ത്രീ കുടിയേറ്റക്കാരുടെ ആവശ്യകതയില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായി. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 71.42 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്ത് കൂടുതല്‍ സ്ത്രീ സൗഹൃദ നടപടികള്‍ സ്വീകരിച്ചതും ഗുണകരമായി. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കം ചെയ്തു. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നതിനാലും ഇന്ത്യന്‍ വനിതകള്‍ക്ക് പ്രയോജനപ്രദമായി.
നിലവില്‍ ഇന്ത്യയില്‍ നിന്ന് 35 ലക്ഷം സ്ത്രീകളാണ് മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 60 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
