23 Feb 2026 5:48 PM IST
Summary
ഇറാനിലുള്ള എല്ലാ ഇന്ത്യാക്കാരും എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. എമർജൻസി നമ്പറുകൾ ഇങ്ങനെ
ഇറാനിലെ ഇന്ത്യാക്കാരോട് രാജ്യം വിടാൻ അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസി. ഇറാനിലെ ഇന്ത്യാക്കാർ രാജ്യം വിടാൻ നിർദേശം. എമർജൻസി നമ്പറുകൾ ഉപയോഗിക്കാം. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.
ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരോടും കൊമേഴ്സ്യൽ വിമാനങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനാണ് ഇന്ത്യൻ എംബസി അഭ്യർഥിച്ചത്. ഇന്ത്യക്കാർ യാത്രാ രേഖകൾ കൈവശം വയ്ക്കണമെന്നും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും ടെഹ്റൈനിൽ പ്രവർത്തിക്കുന്ന എംബസി നിർദേശിച്ചിട്ടുണ്ട്.
രേഖകൾ കൈവശം വേണം
വിദ്യാർത്ഥികൾ,ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്നാണ് എംബിസി അഭ്യർത്ഥിച്ചിരിക്കുന്നത്. എക്സിലൂടെ എംബസി ഔദ്യോഗിക പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അപ്ഡേറ്റുകൾക്കായി എംബസിയുമായി ബന്ധപ്പെടുകയും പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും വേണം. പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ യാത്രാ, ഇമിഗ്രേഷൻ രേഖകളും എല്ലായ്‌പ്പോഴും ഇന്ത്യക്കാർ കൈവശം വെച്ചിരിക്കണം എന്നും എംബസി നിർദേശിക്കുന്നു.
എംബസി എമർജൻസി നമ്പർ
989128109115 , 989128109109
989128109102
പഠിക്കാം & സമ്പാദിക്കാം
Home
