image

20 Feb 2026 10:30 AM IST

Middle East

ഇനി ബിസിനസ് തുടങ്ങാൻ സ്പോൺസ‍ർ വേണ്ട, കിടിലൻ വിസയുമായി കുവൈറ്റ്

MyFin Desk

no need for a sponsor to start a business, kuwait offers a great freelance visa
X

Summary

സ്പോൺസർമാർ ഇല്ലെങ്കിലും വാർഷിക ഫീസ് നൽകി ബിസിനസ് ചെയ്യാം. പുതിയ വിസ സംവിധാനം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്.


സ്പോൺസ‍ർ ഇല്ലാതെ തന്നെ ബിസിനസ് ചെയ്യാൻ സഹായകരമായ പുതിയ വിസ അവതരിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്. വാർഷിക ഫീസ് 2.96 ലക്ഷം രൂപ വരെ ഈടാക്കുന്ന ഫ്രീലാൻസ് വിസയാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഔദ്യോഗികമായി ജോലി ചെയ്യാതെ തന്നെ പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾക്കായി പണം നൽകാനാകും.

പ്രവാസികൾക്ക് പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ സ്വതന്ത്രമായി ചെറുകിട ബിസിനസുകൾ നടത്താൻ അനുവദിക്കുന്ന പുതിയ റെസിഡൻസി മോഡലിൻ്റെ സാധ്യതയാണ് കുവൈറ്റ് പരിശോധിക്കുന്നത്. ബിസിനസ് തുടങ്ങാൻ സ്വകാര്യ സ്പോൺസർഷിപ്പിനെ ആശ്രയിക്കുന്നതിനുപകരം വാർഷികാടിസ്ഥാനത്തിൽ ഫീസ് അടയ്ക്കുന്ന ഫ്രീലാൻസ് റെസിഡൻസ് സംവിധാനം കമ്പനി അവതരിപ്പിക്കും.തിരഞ്ഞെടുക്കുന്ന പ്രവാസികൾ പ്രതിവർഷം ഏകദേശം 2.37 ലക്ഷം മുതൽ 2.96 ലക്ഷം രൂപ വരെയാണ് നൽകേണ്ടി വരിക എന്നാണ് സൂചന.

ചട്ടങ്ങൾ ലംഘിച്ചാൽ കനത്ത നടപടി

കുവൈറ്റിലെ തൊഴിൽ മേഖലയിലെ ചട്ടങ്ങൾ ലംഘിച്ചതിന് 39,000 പ്രവാസി തൊഴിലാളികളെ കഴിഞ്ഞ വ‍ർഷം നാടുകടത്തിയിരുന്നു. ഇതിൽ നിയമപരമായ സ്പോൺസർഷിപ്പുകൾ ഇല്ലാതെ ജോലി ചെയ്തിരുന്ന നിരവധിപേരുമുണ്ട്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 3,000 സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. തൊഴിൽ നിയമങ്ങളുടെ ലംഘനം കർശന നടപടികളിലേക്ക് നയിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.