image

7 May 2024 8:50 AM GMT

Middle East

സൗദിയിൽ വന്‍തൊഴിലവസരങ്ങള്‍;മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് മികച്ച അവസരം

MyFin Point

സൗദിയിൽ വന്‍തൊഴിലവസരങ്ങള്‍;മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് മികച്ച അവസരം
X

Summary

  • പുതിയതായി സ്വകാര്യമേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത് 18,535 പേര്‍
  • 9,61690 സൗദി സ്ത്രീകളും 1.4 ദശലക്ഷം പുരുഷന്മാരും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നു
  • പ്രവാസികള്‍ക്ക് മികച്ച ജോലി സാധ്യത


സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍തൊഴിലവസരങ്ങള്‍. ഏപ്രില്‍ മാസത്തില്‍ ജീവനക്കാരുടെ എണ്ണം 11.27 ദശലക്ഷത്തിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത് സൗദി നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററിയാണ്. രാജ്യത്തെ തൊഴില്‍ വിപണി പ്രവണതകളും ചലനാത്മകതയും നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.

രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചവരില്‍ 2.35 ദശലക്ഷത്തിലധികം പേര്‍ സൗദി പൗരന്മാരാണ്. 18,535 പേരാണ് പുതിയതായി സ്വകാര്യമേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. സൗദി സ്വകാര്യമേഖലയില്‍ വന്‍ പങ്കാളിത്തം വനിതാ ജീവനക്കാര്‍ക്കുമുണ്ട്. 9,61690 സൗദി സ്ത്രീകളും 1.4 ദശലക്ഷം പുരുഷന്മാരും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം 8.8 ദശലക്ഷം സൗദി ഇതര തൊഴിലാളികളില്‍ 3,48892 സ്ത്രീകളും 8.4 ദശലക്ഷം പുരുഷന്മാരുമുണ്ട്.

സൗദിയുടെ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങള്‍,നിര്‍മ്മാണ മേഖലയിലേക്ക് പുത്തന്‍ പ്രതിഭകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ എന്നിവ കാരണം തൊഴിലവസരങ്ങളുടെ കേന്ദ്രമായി രാജ്യം മാറി. മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം വിദേശികളും സൗദി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും എടുത്തുകാട്ടുന്നതാണ് തൊഴിവസരങ്ങളുടെ വര്‍ധന.

ഫെബ്രുവരിയില്‍ സൗദി സ്വകാര്യമേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 11.1 ദശലക്ഷത്തിലെത്തി. ഇത് മുന്‍ മാസത്തെ അപേക്ഷിച്ച് 0.9 ശതമാനം വര്‍ദ്ധിച്ചതായി നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. 2.3 ദശലക്ഷം സൗദി പൗരന്മാരും 8.8 ദശലക്ഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.