image

15 April 2024 9:15 AM GMT

Middle East

വികസനം ലക്ഷ്യമിട്ട് സൗദിയിലെ നജ്‌റാന്‍ മുനിസിപ്പാലിറ്റി

MyFin Desk

വികസനം ലക്ഷ്യമിട്ട് സൗദിയിലെ നജ്‌റാന്‍ മുനിസിപ്പാലിറ്റി
X

Summary

  • 20 വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളാണ് യാദാമയിലെ ഗവര്‍ണറേറ്റിലുടനീളം അവതരിപ്പിച്ചത്
  • പാര്‍ക്കുകള്‍, സ്‌ക്വയറുകള്‍, പ്രധാന റോഡുകള്‍, പൊതു നടപ്പാതകള്‍ എന്നിവിടങ്ങളില്‍ നിക്ഷേപസാധ്യതകള്‍
  • അഞ്ച് മുതല്‍ 25 വര്‍ഷം വരെ നീളുന്ന നിക്ഷേപ ഇടപാടുകള്‍ വരെ ഉള്‍പ്പെടുന്നു


വികസനം ലക്ഷ്യമിട്ട് കൂടുതല്‍ നിക്ഷേപ അവസരമൊരുക്കി സൗദി അറേബ്യയിലെ നജ്റാന്‍ മുനിസിപ്പാലിറ്റി. വാണിജ്യം, കായികം, വിനോദം, ഷോപ്പിംഗ്, ഇവന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 20 വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളാണ് യാദാമയിലെ ഗവര്‍ണറേറ്റിലുടനീളം അവതരിപ്പിച്ചത്. പാര്‍ക്കുകള്‍, സ്‌ക്വയറുകള്‍, പ്രധാന റോഡുകള്‍, പൊതു നടപ്പാതകള്‍ എന്നിവയുള്‍പ്പെടെ പ്രദേശത്തിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപ സൗധ്യതകളുണ്ട്. താല്‍ക്കാലിക കരാറുകള്‍ മുതല്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ അഞ്ച് മുതല്‍ 25 വര്‍ഷം വരെ നീളുന്ന നിക്ഷേപ ഇടപാടുകള്‍ വരെ ഉള്‍പ്പെടുന്നു.

നജ്റാന്‍ റീജിയണിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ ഹത്ലൂല്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രവിശ്യയിലെ എട്ട് നിക്ഷേപ സാധ്യതയെക്കുറിച്ച് റീജിയണിന്റെ മേയറായ സലേഹ് അല്‍-ഗംദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചു. അല്‍-ഗംദിയും മറ്റ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി ഗവര്‍ണറുടെ ഓഫീസ് സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരിച്ച് മേഖലയിലെ ലഭ്യമായ സാമ്പത്തിക അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് തുര്‍ക്കി രാജകുമാരന്‍ പറഞ്ഞു.

ഗവര്‍ണറേറ്റിന്റെ വ്യാവസായിക മേഖലയില്‍ 21 ഓട്ടോമോട്ടീവ് സര്‍വീസ് സെന്ററുകളുടെ സ്ഥാപനം, പ്രവര്‍ത്തനം, പരിപാലനം എന്നിവ ഉള്‍ക്കൊള്ളുന്ന 31 നിക്ഷേപ സാധ്യതകള്‍ ഗവര്‍ണറേറ്റിന്റെ വിവിധ മേഖലകളില്‍ അവതരിപ്പിച്ചു. ഇതുകൂടാതെ, ഒരേ വ്യാവസായിക മേഖലയില്‍ മൂന്ന് കിയോസ്‌കുകള്‍, മൂന്ന് കാര്‍ ഷോറൂമുകള്‍, മൂന്ന് ഓട്ടോ ഡിസ്മാന്റ്‌ലിംഗ് യാര്‍ഡുകള്‍ എന്നിവയും ആരംഭിക്കും.

നജ്‌റാന്‍ മുനിസിപ്പാലിറ്റി 2024 ജനുവരിയില്‍ ഫോര്‍സ പോര്‍ട്ടലിലൂടെ വിവിധ സ്ഥലങ്ങളില്‍ 15 നിക്ഷേപ സാധ്യതകള്‍ വാഗ്ദാനം ചെയ്തു. ഈ സാധ്യതകള്‍ ആറ് വാണിജ്യ, റസിഡന്‍ഷ്യല്‍ സൈറ്റുകള്‍, രണ്ട് ബില്‍ബോര്‍ഡുകള്‍, ഒരു കായിക മേഖല എന്നിവയുടെ വികസനവും മാനേജ്‌മെന്റും ഉള്‍ക്കൊള്ളുന്നു. ഒരു ക്ലിനിക്ക്, ഒരു ഹോട്ടല്‍, കൂടാതെ ഒരു ഫെസ്റ്റിവല്‍, ഇവന്റ് സെന്റര്‍ എന്നിവ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഒരു ഇന്ധന സ്റ്റേഷന്‍, ടൂറിസ്റ്റ് ക്യാമ്പുകള്‍, ഒരു കാലിത്തീറ്റ വെയര്‍ഹൗസ് എന്നിവയും ആരംഭിക്കും. നജ്റാന്‍ നഗരത്തില്‍ ശീതകാല ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു.