15 Feb 2026 9:49 PM IST
യുഎഇ കമ്പനികളില്‍ പുതിയ നിയമനങ്ങള്‍ കുറയും; ജോലി അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചടി
MyFin Desk
Summary
പുതിയ ഒരാളെ നിയമിക്കുമ്പോള്‍ ശമ്പളം നിശ്ചയിക്കുന്നതിനും, കമ്പനിയുടെ രീതികള്‍ പഠിപ്പിക്കുന്നതിനും വലിയൊരു തുക തന്നെ ചെലവാകും. അതിനാല്‍ നിലവുള്ള ജീവനക്കാരെ നിലനിര്‍ത്താനാണ് കമ്പനികള്‍ നോക്കുന്നത്
യുഎഇ കമ്പനികളില്‍ പുതിയ നിയമനങ്ങള്‍ കുറയും. ജോലി അന്വേഷിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി. കമ്പനികള്‍ അവരുടെ നിലവിലുള്ള ജീവനക്കാരെ കൂടുതല്‍ മിടുക്കരാക്കാന്‍ നിക്ഷേപം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. യുഎഇയിലെ തൊഴില്‍ വിപണയില്‍ പലതരം മാറ്റങ്ങള്‍ നേരത്തെയുണ്ടായിരുന്നു.എന്നാല്‍ ഇത്തരം മാറ്റം ആദ്യമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പുതിയ ഒരാളെ നിയമിക്കുമ്പോള്‍ കമ്പനികള്‍ക്ക് വിസ എടുക്കുന്നതിനും, ശമ്പളം നിശ്ചയിക്കുന്നതിനും, കമ്പനിയുടെ രീതികള്‍ പഠിപ്പിക്കുന്നതിനും വലിയൊരു തുക തന്നെ ചെലവാകും. അതിനാല്‍ നിലവുള്ള ജീവനക്കാരെ നിലനിര്‍ത്താനാണ് കമ്പനികള്‍ നോക്കുന്നത്.
യുഎഇയിലെ ഏകദേശം 42% തൊഴിലുടമകളും ഇപ്പോള്‍ പിന്തുടരുന്നത് ഈ രീതിയാണ്. ലോകസാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് കമ്പനികള്‍ ചിലവ് ചുരുക്കുന്നതായും പറയുന്നു. വെറുതെ ഒരാളെ നിയമിക്കുന്നതിന് പകരം കമ്പനിയുടെ നേട്ടങ്ങള്‍, പ്രശ്നങ്ങള്‍ എല്ലാം മനസിലാക്കി ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പെര്‍ഫെക്റ്റ്' ആയ ആളെ കിട്ടുന്നത് വരെ കാത്തിരിക്കാന്‍ കമ്പനികള്‍ തയ്യാറാണ്.
അതുകൊണ്ട് തന്നെ യുഎഇയില്‍ ജോലി ചെയ്യുന്നവരോ അതോ പുതുതായി ജോലി അന്വേഷിക്കുന്നവരോ ആയ മലയാളികള്‍ ഇനി മുതല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി അന്വേഷിക്കുന്നതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വഴിയോ മറ്റോ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട പുതിയ സര്‍ട്ടിഫിക്കേഷനുകള്‍ സ്വന്തമാക്കാൻ ശ്രമിക്കുക. ഇത് ഇന്റര്‍വ്യൂവില്‍ മുന്‍തൂക്കം നല്‍കാന്‍ സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
