2 Dec 2025 7:18 PM IST
Summary
നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് ലക്ഷ്യം
വിസിറ്റ് വിസയില്‍ സൗദിയിലെത്തിയിട്ടുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഡിജിറ്റല്‍ ഐ.ഡി ഉപയോഗിക്കാമെന്ന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തിഗത സേവനത്തിനുള്ള 'അബ്ശിര്‍' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഈ ഡിജിറ്റല്‍ ഐ.ഡി ലഭ്യമാണ്. നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുമ്പോള്‍ അബ്ഷീര്‍ പോര്‍ട്ടല്‍ തുറന്ന് ഈ ഡിജിറ്റല്‍ ഐ.ഡി കാണിച്ചുകൊടുത്താല്‍ മതി. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും രാജ്യത്തിനകത്തുള്ള യാത്രകള്‍ക്കും വേഗത്തിലുള്ള പരിശോധന ഉറപ്പുവരുത്താനും ഡിജിറ്റല്‍ ഐ.ഡി സഹായിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
