29 March 2026 8:55 PM IST
Summary
അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയാല്‍ പിഴയും ശിക്ഷയും
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ഡ്രോണ്‍ വിലക്ക് തുടരുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. രാജ്യത്തിന്റെ വ്യോമപരിധിയില്‍ നിയന്ത്രണം ശക്തമാക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ അറിയിപ്പ്.
സര്‍ക്കാര്‍, വാണിജ്യ, വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോണുകള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാരാഗ്ലൈഡിംഗ്, പാരാമോട്ടര്‍, എയര്‍ സ്‌പോര്‍ട്‌സ് വിമാനങ്ങള്‍ എന്നിവയ്ക്കും നിലവില്‍ അനുമതിയില്ല. പുതിയ അനുമതികള്‍ നല്‍കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയാല്‍ പിഴയും മറ്റു ശിക്ഷകളും ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളങ്ങള്‍, സൈനിക മേഖലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കടുത്ത് ഡ്രോണ്‍ ഉപയോഗം വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്താനിടയുള്ളതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും സ്ഥാപനങ്ങളുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും, നിയമം കര്‍ശനമായി പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
