image

26 March 2026 10:00 PM IST

Middle East

SalamAir : ഒമാൻ സർക്കാർ സലാംഎയർ ഏറ്റെടുത്തു; വ്യോമയാന രംഗം ശക്തിപ്പെടുത്താൻ നീക്കം

MyFin Desk

SalamAir : ഒമാൻ സർക്കാർ സലാംഎയർ ഏറ്റെടുത്തു; വ്യോമയാന രംഗം ശക്തിപ്പെടുത്താൻ നീക്കം
X

Summary

മസ്‌കത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ ഇനി സർക്കാർ നിയന്ത്രണത്തിൽ; കണക്റ്റിവിറ്റി വർധിപ്പിക്കലാണ് ലക്ഷ്യം


മസ്‌കത്ത്: ബജറ്റ് എയർലൈനായ സലാംഎയറിനെ ഒമാൻ സർക്കാർ ഏറ്റെടുത്തതായി റിപ്പോർട്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർലൈൻ ഇനി സർക്കാർ നിയന്ത്രണത്തിലാകും. രാജ്യത്തിനകത്തും വിദേശത്തുമായി വിമാന സർവീസുകളുടെ കണക്റ്റിവിറ്റി വികസിപ്പിക്കുകയും ഒമാന്റെ വ്യോമയാന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.

എറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞ ചെലവിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ സാധ്യമാക്കുന്നതിൽ സലാംഎയർ ഇതിനകം പ്രധാന പങ്ക് വഹിച്ചുവരുന്നു. പുതിയ നീക്കത്തോടെ കൂടുതൽ റൂട്ടുകളും സർവീസുകളും അവതരിപ്പിക്കുമെന്ന പ്രതീക്ഷ ഉയരുന്നു.