image

5 March 2024 3:52 PM GMT

Middle East

മോശം കാലാവസ്ഥ കാരണം ഇന്ത്യ പഞ്ചസാര കയറ്റുമതി നിർത്തിയതോടെ ദുബായ് റിഫൈനറിക്ക് അവസരം

MyFin Desk

bad weather, india stops sugar exports, opportunity for dubai refinery
X

Summary

  • 2023/24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 31.7 ദശലക്ഷം ടണ്ണായി കുറയും
  • ദുബായിലെ അൽ ഖാലീജ് ഷുഗർ ഈ വർഷം ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു
  • കമ്പനി ഉൽപ്പാദിപ്പിക്കുന്ന പഞ്ചസാര 85% കയറ്റുമതി ചെയ്യുന്നു


മോശം കാലാവസ്ഥ കാരണം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ദുബായിലെ അൽ ഖാലീജ് റിഫൈനറിക്ക് അവസരം. ഇന്ത്യയിൽ മോശം കാലാവസ്ഥയെ തുടർന്ന് പഞ്ചസാര കയറ്റുമതി നിർത്തിയതോടെ ദുബായിലെ അൽ ഖാലീജ് ഷുഗർ ഈ വർഷം പഞ്ചസാര ശുദ്ധീകരണശാലയിലെ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ദുബായിലെ ജബൽ അലിയിലെ തങ്ങളുടെ റിഫൈനറി കഴിഞ്ഞ വർഷം ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഷുഗർ ഉൽപ്പാദിപ്പിച്ച് 40% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ സാധ്യമെങ്കിൽ 1.5 ദശലക്ഷം ടൺ വരെ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജമാൽ അൽ ഗുറൈർ വാർഷിക ദുബായ് ഷുഗർ കോൺഫറൻസിൽ പറഞ്ഞു. ഇന്ത്യയിൽ മോശം കാലാവസ്ഥയെ തുടർന്ന് കയറ്റുമതി നിർത്തിയത്, താൽക്കാലികമായി കൂടുതൽ ഡിമാൻഡ് സൃഷ്ടിച്ചതായി അൽ ഗുറൈർ വെളിപ്പെടുത്തി.

കിഴക്കൻ ആഫ്രിക്ക, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് എന്നിവയാണെന്നും കമ്പനി ഇപ്പോൾ ബ്രസീലിൽ നിന്ന് എല്ലാ അസംസ്‌കൃത പഞ്ചസാരയും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അൽ ഗുറൈർ പറഞ്ഞു. കമ്പനി ഉൽപ്പാദിപ്പിക്കുന്ന പഞ്ചസാര 85% കയറ്റുമതി ചെയ്യുന്നു.

കഴിഞ്ഞ മാസം ഇന്റർനാഷണൽ ഷുഗർ ഓർഗനൈസേഷൻ പ്രവചിച്ചത് 2023/24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 31.7 ദശലക്ഷം ടണ്ണായി കുറയും എന്നാണ്. ഇത് മുൻ സീസണിലെ 32.8 ദശലക്ഷം ടണ്ണിൽ നിന്നും 2021/22 ലെ 35.6 ദശലക്ഷം ടണ്ണിൽ നിന്നും കുറവാണ്.