12 Dec 2022 4:00 PM IST
Summary
- പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്ര മാറ്റണമെന്ന് അധികൃതര്‍
- ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഈ തീരുമാനം ബാധകമല്ല
സ്വര്‍ണ്ണാഭരണങ്ങളുടെ വില്‍പ്പനയ്ക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ പുതിയ സ്വര്‍ണ്ണാഭരണ വ്യാപാര മേഖയ്ക്ക് നിയമങ്ങള്‍ ബാധകമാകും.
പുതിയ നയം വരുന്നതോടെ പഴയ ഹോള്‍ മാര്‍ക്കിങ് മുദ്രകളുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനോ ജ്വല്ലറികളില്‍ പ്രദര്‍ശിപ്പിക്കുവാനോ അനുവാദമുണ്ടായിരിക്കില്ല. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കകം വ്യാപാരികള്‍ പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്രയുള്ള ആഭരണങ്ങള്‍ വാണിജ്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച് പുതിയ ഹോള്‍ മാര്‍ക്കിംഗ് സീല്‍ പതിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021 ലാണ് ഈ പുതിയ തീരുമാനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്.
തീരുമാനം നടപ്പിലാക്കുന്നതിനനുവദിച്ച സമയപരിധി ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഈ തീരുമാനം ബാധകമല്ല. പുതിയ സീല്‍ പതിക്കാതിരുന്നാല്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലി കണക്കാക്കില്ല. മറിച്ച് സ്വര്‍ണ്ണത്തിന്റെ മൂല്യം മാത്രമാണ് പരിഗണിക്കുക. പുതിയ നയം നടപ്പിലാക്കുന്നത് സ്വര്‍ണ്ണ വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സ്വര്‍ണ്ണ വ്യാപരികളുടെ ആശങ്ക.
പഠിക്കാം & സമ്പാദിക്കാം
Home
