image

19 Jun 2023 5:55 AM GMT

Middle East

സലാം എയര്‍ ഫുജൈറയില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

MyFin Desk

സലാം എയര്‍ ഫുജൈറയില്‍നിന്ന്  കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
X

Summary

  • ജൂലൈ മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുക
  • ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്


ഒമാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ജൂലൈ മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുക.

തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സര്‍വീസ് നടത്തുക. ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. കേരളത്തിലേക്ക് കൂടാതെ ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. മസ്‌കത്തില്‍നിന്ന് കേരളത്തിലേക്ക് നേരത്തെ സര്‍വീസ് ആരംഭിച്ചിരുന്നു.

ഫുജൈറയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ താരതമ്യേന കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ പ്രവാസികള്‍ക്കാവും. 40 കിലോ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് സവിശേഷതയും തുടക്കത്തിലുണ്ട്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി രാവിലെ 9 നും വൈകിട്ട് 8.15 നുമാണ് സര്‍വീസ്. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക.