image

24 Feb 2026 1:20 PM IST

Middle East

276. 61 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി; സൗദിയുടെ വരവ്-ചെലവ് കണക്കുകള്‍ പുറത്ത്

MyFin Desk

276. 61 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി; സൗദിയുടെ വരവ്-ചെലവ് കണക്കുകള്‍ പുറത്ത്
X

Summary

കഴിഞ്ഞ വര്‍ഷം സൗദിയുടെ മൊത്തം വരുമാനം 1.11 ട്രില്യണ്‍ റിയാലായിരുന്നു


2025ലെ സൗദി അറേബ്യയുടെ വരവ് - ചെലവ് കണക്കുകള്‍ ധനമന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം സൗദിയുടെ മൊത്തം വരുമാനം 1.11 ട്രില്യണ്‍ റിയാലായിരുന്നുവെന്നും അതേസമയം, വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 1.38 ട്രില്യണ്‍ റിയാല്‍ രാജ്യം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തിന്റെ മൊത്തം എണ്ണ വരുമാനം 606.54 റിയാലായിരുന്നു. ഇത് മൊത്തം വരുമാനത്തിന്റെ 54.55 ശതമാനമാണ്. എണ്ണയിതര വരുമാനം 505.82 ബില്യണ്‍ റിയാലിലെത്തി. ഇത് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 45.45 ശതമാനമാണ്. അതായത്, 2024 നെ അപേക്ഷിച്ച് 1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2025ല്‍ സൗദിക്ക് 276. 61 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കണക്കുകളേക്കാള്‍ ഉയര്‍ന്ന വരുമാനവും ചെലവുമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 1.09 ട്രില്യണ്‍ റിയാല്‍ വരുമാനവും 1.33 ട്രില്യണ്‍ റിയാലുമാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ വര്‍ഷാവസാനം ചെലവ് 1.38 ട്രില്യണ്‍ റിയാലിലെത്തുകയായിരുന്നു.

സൗദിയുടെ പൊതു കടത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 അവസാനത്തിൽ 1.21 ട്രില്യൺ റിയാലായിരുന്ന പൊതു കടം, 2025 അവസാനത്തോടെ 25 ശതമാനം വർധിച്ച് 1.51 ട്രില്യൺ റിയാലിലെത്തി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള വൻകിട പദ്ധതികൾ തുടരുന്ന പശ്ചാത്തലത്തിലാണ് ചെലവും കടവും വർധിക്കുന്നത്.