image

23 Feb 2026 1:19 PM IST

Middle East

സൗദിയുടെ വിദേശ കറൻസി നിക്ഷേപവും സ്വർണ നിക്ഷേപവും ഉയരുന്നു

MyFin Desk

സൗദിയുടെ വിദേശ കറൻസി നിക്ഷേപവും സ്വർണ നിക്ഷേപവും ഉയരുന്നു
X

Summary

സ്വർണശേഖരം 2008 ജനുവരി മുതൽ മാറ്റമില്ലാതെ 1.62 ബില്യൺ റിയാലായി തുടരുന്നു


സൗദിയുടെ വിദേശ കറൻസി നിക്ഷേപവും സ്വർണ നിക്ഷേപവും ഉയരുന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപം, സ്വർണം തുടങ്ങിയവയിലെല്ലാം രാജ്യം കരുത്തുറ്റ നിലയിലാണ്. രാജ്യത്തെ വിദേശ കരുതൽ ശേഖരം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനുവരിയിലെ കണക്കുകൾ പ്രകാരം 1.78 ട്രില്യൺ റിയാലായാണ് സമ്പാദ്യം വർദ്ധിച്ചിരിക്കുന്നത്. മൊത്തം വിദേശ ആസ്തികൾ 10 ശതമാനം ഉയർന്ന് 1,558 കോടി റിയാലായി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ബാഹ്യ ധനകാര്യ ശേഷിയും സൂചിപ്പിക്കുന്ന പ്രധാന സൂചികയാണ് ഈ വിദേശ നാണയ ശേഖരം. സൗദിയുടെ ആസ്തിയുടെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത് വിദേശ കറൻസി ശേഖരമാണ്. 2025 ജനുവരിൽ ഇത് 1.69 ട്രില്ല്യൺ റിയാലായി ഉയർന്നു.

ഐഎംഎഫിലെ സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് അഥവാ എസ്.ഡി.ആറുകളിൽ 5 ശതമാനം വളർച്ചയുണ്ടായി. അതേസമയം, രാജ്യത്തിന്റെ സ്വർണശേഖരം 2008 ജനുവരി മുതൽ മാറ്റമില്ലാതെ 1.62 ബില്യൺ റിയാലായി തുടരുകയാണ്. നവംബർ മാസത്തിൽ സൗദിയുടെ വിദേശ റിസർവ് ആസ്തികൾ 5 ശതമാനം ഉയർന്ന് SR1.74 ട്രില്യൺ ആയിരുന്നു. റിസർവ് ആസ്തികളുടെ തുടർച്ചയായ വളർച്ച സൗദി അറേബ്യയുടെ സാമ്പത്തിക സുരക്ഷാ സംവിധാനങ്ങളുടെ ശക്തിയാണ് തെളിയിക്കുന്നത്. ഈ ശേഖരങ്ങൾ ദേശീയ കറൻസിയായ റിയാലിനെ പിന്തുണയ്ക്കുകയും സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.