image

17 Jan 2024 2:15 PM GMT

Middle East

സൗദിയിൽ പ്രീമിയം ഇഖാമ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

MyFin Desk

In Saudi Arabia, premium iqama extends to more categories
X

Summary

  • സ്പോൺസർ ആവശ്യമില്ലാതെ തങ്ങാനും തൊഴിലെടുക്കാനുമുള്ള അവസരം നൽകുന്നതാണ് പ്രീമിയം ഇഖാമ
  • ഇത് ലഭിക്കുന്നവർക്ക് സൗദിയിൽ സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങാനും തൊഴിൽ ചെയ്യാനും കഴിയും
  • പുതിയ മാറ്റങ്ങൾ കൂടുതൽ വ്യക്തികളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കും


സ്വദേശി സ്പോൺസർമാരില്ലാതെ സൗദിയിൽ വിദേശികൾക്ക് തൊഴിലെടുക്കാൻ സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പുതിയ തീരുമാനപ്രകാരം ആരോഗ്യം, ശാസ്ത്രം, കലാകായികം, ബിസിനസ്, റിയൽ എസ്റ്റേറ്റ് എന്നീ അഞ്ചു മേഖലകളിലെ വിദഗ്ധർക്കും, പ്രതിഭകൾക്കും പ്രീമിയം ഇഖാമ അനുവദിക്കും. ഈ വിഭാഗങ്ങളിലെ വിദേശികൾക്ക് സൗദിയിൽ സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങാനും തൊഴിൽ ചെയ്യാനും, സ്വത്തുവകകൾ നേടാനും കഴിയും. ഈ മേഖലകളിൽ പ്രത്യേക കഴിവുള്ളവർക്ക്, സ്പെഷ്യൽ ടാലന്റ്റ് ഇഖാമ അനുവദിക്കും. അഞ്ച് വർഷത്തിനിടെ 30 മാസമെങ്കിലും തുടർച്ചയായോ ഇടവിട്ടോ രാജ്യത്ത് താമസിച്ചിരിക്കണം എന്നിങ്ങനെ അനേകം യോഗ്യതാ നിബന്ധനകളോടെയാണ് ഇഖാമ അനുവദിക്കുന്നത്.

സൗദിയിൽ വിദേശികൾക്ക് സ്വദേശി സ്പോൺസർ ആവശ്യമില്ലാതെ തങ്ങാനും തൊഴിലെടുക്കാനുമുള്ള അവസരം നൽകുന്ന പ്രീമിയം ഇഖാമ സംവിധാനം 2019 ൽ ആണ് നിലവിൽ വന്നത്. പുതിയ മാറ്റങ്ങൾ കൂടുതൽ വിദഗ്ധരും, കഴിവുള്ളവരും ആയ വ്യക്തികളെ സൗദി അറേബ്യയിൽ ജോലി ചെയ്യാൻ ആകർഷിക്കുമെന്നും, ഇഖാമ നിയമത്തിലെ ഈ പുതിയ മാറ്റങ്ങൾ മലയാളികള്‍ ഉള്‍പ്പെടെ അനേകം ഇന്ത്യക്കാർക്ക് സൗദിയിൽ വിശാലമായ അവസങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

കലാ കായിക-സാംസ്‌കാരിക മേഖലയിലെ പ്രതിഭകൾ പ്രീമിയം ഇഖാമ ലഭിക്കാൻ 3 വർഷത്തെ പ്രവൃത്തി പരിചയവും, മതിയായ വിദ്യാഭ്യാസ യോഗ്യതയും,14,000 റിയാൽ പ്രതിമാസ ശമ്പളവും ഉണ്ടായിരിക്കണം. കലാ-കായിക-സാംസ്‌കാരിക മേഖലയിലെ പ്രതിഭകൾക്ക് ഗിഫ്റ്റഡ് റസിഡൻസി അനുവദിക്കും. ബിസിനസ് നിക്ഷേപകർ ഇൻവെസ്റ്റ്‌മെൻറ് ലൈസൻസിനൊപ്പം,10 പെർക്കെങ്കിലും ജോലി നൽകണമെന്ന വ്യവസ്ഥയിൽ 70 ലക്ഷം റിയാലിൽ കുറയാതെ നിക്ഷേപം നടത്തുകയും വേണം. ആരോഗ്യ-ശാസ്ത്ര മേഖലകളിലെ വിദഗ്‌ധർക്ക് 35,000 റിയാലും ശമ്പളം വേണം.

ഗവേഷകർക്ക് ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തി പരിചയവും, മതിയായ വിദ്യാഭ്യാസ യോഗ്യതയും, 14,000 റിയാൽ പ്രതിമാസ ശമ്പളവും ഉണ്ടായിരിക്കണം. 40 ലക്ഷം റിയാലിൻ്റെ ആസ്തി ഉള്ള റിയൽ എസ്റ്റേറ്റ് ഉടമകൾക്കും പ്രീമിയം ഇഖാമ അനുവദിക്കും.