image

17 April 2024 11:58 AM GMT

Middle East

ജോലി ചെയ്യാന്‍ മികച്ച സ്ഥാപനം എസ്ടിസി ഗ്രൂപ്പെന്ന് ലിങ്ക്ഡ്ഇന്‍

MyFin Desk

stc group is the best company to work in saudi
X

Summary

  • ഫ്രൊഫഷണലുകള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്തുന്നതിന് മികച്ച ജോലി സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലിങ്ക്ഡ്ഇന്നിന്റെ ഡേറ്റ പ്രയോജനപ്പെടും
  • ഭൂരിഭാഗം പ്രൊഫഷണലുകളും ഈ വര്‍ഷം ജോലി മാറാന്‍ സാധ്യത
  • ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്റ് കോ ആണ് യുഎഇയിലെ മികച്ച സ്ഥാപനം


സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥാപനം പ്രമുഖ ടെലികമ്യൂണിക്കേഷന്‍ ഗ്രൂപ്പായ എസ്ടിസിയെന്ന് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ സര്‍വേഫലം. ഹോസ്പിറ്റാലിറ്റി ജിഗാ ഫ്രൊജക്ട് റെഡ് സീ ഗ്ലോബല്‍ രണ്ടാം സ്ഥാനവും സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ ആരാംകോ മൂന്നാം സ്ഥാനവും നേടി. മോട്ടോര്‍ വാഹന നിര്‍മ്മാണ കമ്പനിയായ സീയര്‍ പട്ടികയില്‍ നാലാം സ്ഥാനത്തും രാജ്യത്തെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള റോഷിന്‍,റിയാദ് ബാങ്ക് എന്നിവ യഥാക്രമം അഞ്ച്,ആറ് സ്ഥാനത്തെത്തി.

ഫ്രൊഫഷണലുകള്‍ക്ക് അവരുടെ കരിയര്‍ മെച്ചപ്പെടുത്തുന്നതിന് മികച്ച ജോലി സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലിങ്ക്ഡ്ഇന്നിന്റെ ഈ ഡേറ്റ പ്രയോജനപ്പെടും. ജീവനക്കാര്‍ക്കുള്ള പഠന അവസരങ്ങളിലും വളര്‍ച്ചയിലും ശമ്പളത്തിലും മികവ് പുലര്‍ത്തുന്ന കമ്പനികളെയാണ് ലിങ്ക്ഡ്ഇന്‍ തെരഞ്ഞെടുത്തത്.

ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്റ് കോ ആണ് യുഎഇയിലെ മികച്ച സ്ഥാപനം. മാസ്റ്റര്‍ കാര്‍ഡും പ്രോക്ടര്‍ ആന്റ് ഗാംബിളും തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. യുഎഇയിലെയും സൗദി അറേബ്യയിലെയും കമ്പനികള്‍ എങ്ങനെ വളരുകയും വിപുലീകരിക്കുകയും ചെയ്യുന്നുവെന്ന് ഈ വര്‍ഷത്തെ പട്ടികകള്‍ കാണിക്കുന്നു. ഇത് ഒരു പ്രമുഖ ബിസിനസ്സ് ഹബ് എന്ന നിലയിലുള്ള ഈ മേഖലയുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിക്കുന്നു. വിനോദ കമ്പനികളായ മിറലും സൗദി എന്റര്‍ടൈന്‍മെന്റ് വെഞ്ചേഴ്‌സും 2024-ല്‍ യുഎഇയിലെയും സൗദി അറേബ്യയിലെയും മികച്ച 15 കമ്പനികളില്‍ ചേര്‍ന്നു. രണ്ട് കമ്പനികളും അതത് രാജ്യങ്ങളില്‍ പത്താം സ്ഥാനത്തെത്തി. ഇത് മേഖലയിലുടനീളമുള്ള വിനോദ വ്യവസായത്തിന്റെ ഉയര്‍ച്ച വ്യക്തമാക്കുന്നു. ഭൂരിഭാഗം പ്രാദേശിക പ്രൊഫഷണലുകളും ഈ വര്‍ഷം ജോലി മാറുന്നതിനെകുറിച്ച് ആലോചിക്കുന്നതായി സര്‍വേയില്‍ പറയുന്നു.