image

28 March 2024 7:13 AM GMT

Middle East

10 വർഷത്തെ ഗോൾഡൻ വിസ ഉൾപ്പെടെ വ്യവസായം ആകർഷിക്കാൻ പദ്ധതികളുമായി യുഎഇ

MyFin Desk

10 വർഷത്തെ ഗോൾഡൻ വിസ ഉൾപ്പെടെ വ്യവസായം ആകർഷിക്കാൻ പദ്ധതികളുമായി യുഎഇ
X

Summary

  • 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയും 5 വര്‍ഷത്തെ സില്‍വര്‍ ലൈസന്‍സുകളും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ബിസിനസ് ലൈസന്‍സുകള്‍ അവതരിപ്പിക്കുന്നു
  • സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും ബിസിനസ്സ് തുടര്‍ച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു
  • ആഗോളതലത്തിലെ സംരംഭകര്‍,നിക്ഷേപകര്‍,മൂലധന ഉടമകള്‍ എന്നിവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നു


യുഎഇ ദീര്‍ഘകാല ബിസിനസ് ലൈസന്‍സുകള്‍ അവതരിപ്പിക്കുന്നു. ഗവണ്‍മെന്റ് വരുമാനം വര്‍ദ്ധിപ്പിക്കാനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനും രാജ്യത്തെ സുസ്ഥിര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയും അഞ്ച് വര്‍ഷത്തെ സില്‍വര്‍ ലൈസന്‍സുകളും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ബിസിനസ് ലൈസന്‍സുകള്‍ അവതരിക്കുന്നു. ബുധനാഴ്ച നടന്ന 2024 സാമ്പത്തിക സംയോജന സമിതി ഉദ്ഘാടന യോഗത്തില്‍ രാജ്യത്ത് വ്യാപര ലൈസന്‍സുകള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തു.

ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയും എമിറേറ്റുകളിലെ എല്ലാ സാമ്പത്തിക വികസന വകുപ്പുകളുടെയും പ്രതിനിധികളും പങ്കെടുത്തു. സാമ്പത്തിക സംരംഭങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സഹകരണം വളര്‍ത്തുന്നതിലും ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.

യുഎഇ 2031 എന്ന കാഴ്ചപ്പാടിന് അനുസൃതമായി സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും ബിസിനസ്സ് തുടര്‍ച്ചയെ ഉത്തേജിപ്പിക്കാനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സഹായിക്കാനും പുതിയ നടപടികള്‍ ലക്ഷ്യമിടുന്നു. കൂടാതെ, ഫെബ്രുവരിയില്‍ നടന്ന 2024 ലെ ഉദ്ഘാടന യോഗത്തിന്റെ ഫലങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി കമ്മിറ്റി അവലോകനം ചെയ്തു.

യുഎഇയില്‍ സാമ്പത്തിക സംരംഭങ്ങള്‍ക്കും ബിസിനസുകള്‍ക്കും അനുകൂലമായ അന്തരീക്ഷം ആഗോളതലത്തിലെ സംരംഭകര്‍,നിക്ഷേപകര്‍,മൂലധന ഉടമകള്‍ എന്നിവരെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. തത്ഫലമായി കമ്പനികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവിന് രാജ്യം സാക്ഷ്യം വഹിച്ചു. നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ദ്ധിച്ചത് ദേശീയ സമ്പദ് വ്യവസ്ഥയെ നിലനില്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

യു.എ.ഇ.യുടെ ബിസിനസ് അന്തരീക്ഷ മത്സരക്ഷമത ഉയര്‍ത്തുന്നതില്‍ സാമ്പത്തിക സംയോജന സമിതിയുടെ നിര്‍ണായക പങ്ക് ബിന്‍ ടൂഖ് വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരവുമായി യോജിപ്പിച്ച് ശക്തമായ സാമ്പത്തികവും നിയമനിര്‍മ്മാണ ചട്ടക്കൂടും വികസിപ്പിച്ചുകൊണ്ട്, ബിസിനസ് പ്രക്രിയകള്‍ വേഗത്തിലാക്കാനും നിക്ഷേപകരിലേക്ക് രാജ്യത്തിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന കമ്പനികളുടെ സമഗ്രമായ ഡാറ്റാബേസ് സ്ഥാപിക്കാനും കമ്മിറ്റി നയങ്ങളും ശുപാര്‍ശകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.