image

15 Oct 2025 1:29 PM IST

Middle East

യുഎഇ; സർക്കാർ സേവന ഫീസ് ഒറ്റയടിക്ക് അടച്ച് പോക്കറ്റ് കാലിയാക്കേണ്ട

MyFin Desk

യുഎഇ;  സർക്കാർ സേവന ഫീസ് ഒറ്റയടിക്ക് അടച്ച് പോക്കറ്റ്  കാലിയാക്കേണ്ട
X

Summary

യുഎഇയിൽ ഇനി സർക്കാർ സേവനങ്ങളുടെ ഫീസ് തവണകളായി അടയ്ക്കാം


മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം. യുഎഇയില്‍ സര്‍ക്കാര്‍ സേവന ഫീസ് ഇനി തവണകളായി അടയ്ക്കാം. ഇതിനായി പുതിയ സംവിധാനം ആരംഭിച്ചു. ദുബായില്‍ നടക്കുന്ന ജൈറ്റക്‌സ് ഗ്ലോബല്‍ 2025 ലായിരുന്നു പ്രധാന പ്രഖ്യാപനം. വിസ, എമിറേറ്റ്‌സ് ഐഡി തുടങ്ങി ഐസിപിയുമായി ബന്ധപ്പെട്ട സേവന ഫീസുകളെല്ലാം 10 പ്രാദേശിക ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പലിശയില്ലാതെ തവണകളായി അടയ്ക്കാനാകും. ഇതിന് അതതു ബാങ്കുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്.

500 ദിര്‍ഹത്തില്‍ കൂടുതലുള്ള തുക 3 മുതല്‍ 12 തവണകളായി അടയ്ക്കാം. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'ദി അതോറിറ്റി അറ്റ് യുവര്‍ സര്‍വീസ്' എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

പലിശയില്ലാതെ തവണകളായി ഫീസുകൾ അടയ്ക്കാൻ സാധിക്കുന്നത് നിരവധി മലയാളികൾക്ക് ഉൾപ്പെടെ സഹായകരമാകും. ഓരോ ബാങ്കിന്റെയും നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഐസിപിയ്ക്ക് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പണമടയ്ക്കാം. ഐസിപിയുടെ മൊത്തം സേവന ഫീസ് 500 ദിർഹം അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ ഈ സംവിധാനം പ്രയോജനപ്പെടുത്താം. 12 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

സേവനം നൽകുന്നത് ഏതാക്കെ ബാങ്കുകൾ?

ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ബാങ്കിന്റെ കോൾ സെന്ററുമായി ബന്ധപ്പെടാം. വിസ കാർഡ് അല്ലാത്തവർക്ക് ചില ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുംഈസി പേയ്‌മെന്റ് പ്ലാനിനായി അപേക്ഷിക്കാം. പ്രാദേശിക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങൾ നൽകുന്നുണ്ട്: ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എൻ‌ബി‌ഡി, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ഷാർജ ഇസ്ലാമിക് ബാങ്ക്, മഷ്രെഖ് ബാങ്ക്, റാക്ബാങ്ക്, കൊമേഴ്‌സ്യൽ ഇന്റർനാഷണൽ ബാങ്ക് തുടങ്ങിയവ സേവനങ്ങൾ നൽകുന്നുണ്ട്.