image

27 March 2024 11:12 AM GMT

Middle East

യുഎ ഇ യിലേക്കുള്ള എഞ്ചിനീയറിംഗ് സാമഗ്രി കയറ്റുമതിയിൽ വർദ്ധന

MyFin Desk

import of indian engineering goods, uae, russia, saudi arabia in the lead
X

Summary

  • ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും ചൈനയിലേക്കുമുള്ള എഞ്ചിനീയറിങ്ങ് സാമഗ്രി കയറ്റുമതി കുറഞ്ഞു
  • യുഎഇയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി ആദ്യ പതിനൊന്ന് മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ച് 5.22 ബില്യണ്‍ ഡോളറിലെത്തി
  • ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എഞ്ചിനീയറിങ്ങ് സാമഗ്രി കയറ്റുമതി കേന്ദ്രമാണ് ചൈന


2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സാധനങ്ങളുടെ ഇറക്കുമതി യുഎഇ,റഷ്യ,സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. 2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ റഷ്യയിലേക്കുള്ള എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതി ഇരട്ടിയോളം വര്‍ധിച്ചതും സ്വതന്ത്ര വ്യാപാര പങ്കാളി രാജ്യങ്ങളായ യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയുടെ വര്‍ദ്ധനവും കയറ്റുമതിയില്‍ (വര്‍ഷാവര്‍ഷം) 1.23 ശതമാനം വളര്‍ച്ചയ്ക്ക് കാരണമായി. ഈ കാലയളവിലെ ചരക്ക് കയറ്റുമതിയില്‍ മൊത്തത്തിലുള്ള ഇടിവുണ്ടായിട്ടും ഈ വിഭാഗം 98.03 ബില്യണ്‍ ഡോളറാണ്.

ഇന്ത്യന്‍ എഞ്ചിനീയറിംഗ് ഇനങ്ങളുടെ രണ്ട് പ്രധാന വിപണികളായ യുഎസിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം പതിനൊന്ന് മാസ കാലയളവില്‍ കുറഞ്ഞുവെന്ന് EEPC ഇന്ത്യയുടെ വിശകലനം പറയുന്നു. 2024 ഫെബ്രുവരിയില്‍ ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി തുടര്‍ച്ചയായ മൂന്നാം മാസവും പ്രതിവര്‍ഷ വളര്‍ച്ച കൈവരിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 15.9 ശതമാനമായിരുന്നു. 2024 ഫെബ്രുവരിയില്‍, എഞ്ചിനീയറിംഗ് കയറ്റുമതി 9.94 ബില്യണ്‍ ഡോളറായിരുന്നു.

2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ യുഎസിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 7 ശതമാനം കുറഞ്ഞ് 15.95 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ പ്രദേശം ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി തുടര്‍ന്നു. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലയളവില്‍ 1 ശതമാനം ഇടിഞ്ഞ് 2.38 ബില്യണ്‍ ഡോളറായി. യുഎഇയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി ആദ്യ പതിനൊന്ന് മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ച് 5.22 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിപണിയാണ് യുഎഇ. 2023-24 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ എഞ്ചിനീയറിംഗ് ഇനങ്ങളുടെ കയറ്റുമതി 75 ശതമാനം ഉയര്‍ന്ന് 4.62 ബില്യണ്‍ ഡോളറുമായി സൗദി അറേബ്യ മൂന്നാമതെത്തി.

ഇന്ത്യയും റഷ്യയും 2022 ഫെബ്രുവരിയില്‍ ഒപ്പുവച്ച സുപ്രധാനമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) നിന്നാണ് വ്യാപാരത്തിലേക്കുള്ള ഉത്തേജനം. യു എ ഇ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി കേന്ദ്രമാണ് ചൈന. കൂടുതല്‍ സന്തുലിത വ്യാപാരത്തിനായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ റഷ്യ ശ്രമിക്കുന്നു. എന്നാല്‍ അതിനെതിരായ പാശ്ചാത്യരുടെ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ അവതരിപ്പിച്ച രൂപ പേയ്മെന്റ് സംവിധാനത്തിന്റെ വിജയവും തുണയായി.

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയിലെ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ പങ്ക് 2024 ജനുവരിയിലെ 23.75 ശതമാനത്തില്‍ നിന്ന് 2024 ഫെബ്രുവരിയില്‍ 24.01 ശതമാനമായി ഉയര്‍ന്നു. 2023-24 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഈ വിഹിതം 24.82 ശതമാനമായിരുന്നു.