image

1 Jun 2023 7:41 AM GMT

Middle East

50 ശതമാനം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സംവിധാനം ലക്ഷ്യമിട്ട് യുഎഇ

Gulf Bureau

electric vehicle charging station uae
X

Summary

  • 2025 ഓടെ റോഡിലെ 50 ശതമാനം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് സംവിധാനം (ഇവി ചാര്‍ജിംഗ്) ലക്ഷ്യമിട്ട് യുഎഇ
  • വൈദ്യുത വാഹനങ്ങളുടെ ആഗോള വിപണിയായി യുഎഇയെ മാറ്റുക ലക്‌ഷ്യം
  • ഗതാഗത മേഖലയുടെ ഭാവിയെക്കുറിച്ചും ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്



2025 ഓടെ റോഡിലെ 50 ശതമാനം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് സംവിധാനം (ഇവി ചാര്‍ജിംഗ്) ലക്ഷ്യമിട്ട് യുഎഇ. ഇതോടെ ഇലക്ട്രോണിക് വെഹിക്കിള്‍ ബിസിനസ് രംഗത്തും അസാധാരണമായ വര്‍ധനയുണ്ടാവുമെന്നാണ് കരുതുന്നത്. ലോകത്തിലെ തന്നെ ബിസിനസ് ഹബ്ബുകളില്‍ പ്രമുഖമായ യുഎഇയുടെ ഈ മാറ്റത്തെ ഗൗരവപൂര്‍വമാണ് വീക്ഷിക്കപ്പെടുന്നത്.

ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലകളെ സമന്വയിപ്പിക്കുന്നതിനും ഫെഡറല്‍, പ്രാദേശിക പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിക്കുന്നതിനുമുള്ള പരിവര്‍ത്തന പദ്ധതിയായ ഗ്ലോബല്‍ ഇവി മാര്‍ക്കറ്റിന്റെ സമാരംഭം ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളുടെ ആഗോള വിപണിയായി യുഎഇയെ മാറ്റാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യമേഖലയിലെ ബിസിനസുകളും പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കും. ഗതാഗത മേഖലയുടെ ഭാവിയെക്കുറിച്ചും ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തിഹാദീ ഇലക്ട്രിക് കാറുകളുടെയും ബസുകളുടെയും എണ്ണം വര്‍ധിപ്പിക്കാനും 2050 ഓടെ ഊര്‍ജ്ജ ഉപഭോഗം 40 ശതമാനം കുറയ്ക്കാനുമുള്ള പദ്ധതികളാണ് കാണുന്നത്. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാറുകളില്‍ അഞ്ചിലൊന്ന് ഇവിയാക്കി മാറ്റിയിട്ടുണ്ട്. 2030ഓടെ 42,000 ഇവികള്‍ റോഡിലിറക്കാനാണ് പദ്ധതി.