image

7 Dec 2025 6:38 PM IST

Middle East

ലോകത്തിലെ വൃത്തിയുള്ള 10 നഗരങ്ങളില്‍ അഞ്ചും ഗള്‍ഫില്‍

MyFin Desk

ലോകത്തിലെ  വൃത്തിയുള്ള  10 നഗരങ്ങളില്‍ അഞ്ചും ഗള്‍ഫില്‍
X

Summary

ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കത്ത്, ദുബായ് എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.



ലോകത്ത് ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ അഞ്ചു നഗരങ്ങളും ഗള്‍ഫില്‍ നിന്നുള്ളവയാണ്. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കത്ത്, ദുബായ് എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. റിയാദ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആറാമത്തെ നഗരമായി.

ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ ഇടംനേടി. തലസ്ഥാനമായ വാഴ്സോ 97.8 ശതമാനം പോസിറ്റീവ് ശുചിത്വ റേറ്റിങ്ങുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിശകലന വിദഗ്ധരാണ് ശുചിത്വ നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.