image

19 Dec 2025 7:28 PM IST

NRI

Uae Work Permit:യുഎഇയില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

MyFin Desk

Uae Work Permit:യുഎഇയില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം
X

Summary

ജനുവരി മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ 1.3 കോടി വര്‍ക്ക് പെര്‍മിറ്റിന് അനുമതി നല്‍കി


യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ക്വോട്ട ലഭിക്കുന്നതിന് സെക്കന്‍ഡുകള്‍ മാത്രം മതി. നേരത്തെ 10 ദിവസമായിരുന്നു നടപടികള്‍ക്കായി വേണ്ടിയിരുന്നത്. മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനത്തിലൂടെയാണ് നിമിഷങ്ങള്‍ക്കകം തൊഴില്‍ അനുമതി നല്‍കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ 1.3 കോടി വര്‍ക്ക് പെര്‍മിറ്റിന് അനുമതി നല്‍കിയതായി മന്ത്രാലയം വിശദീകരിച്ചു.

എഐ, ഓട്ടമേഷന്‍ എന്നിവയുടെ സഹായത്തോടെ ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായതെന്ന് മന്ത്രാലയം അറിയിച്ചു. 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി.

സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തന നിലവാരവും തൊഴിലാളികളുടെ ആവശ്യകതയും എഐ ഉപയോഗിച്ച് വിശകലനം ചെയ്താണ് മുന്‍കൂട്ടി ക്വോട്ട അനുവദിക്കുന്നത്. അധിക ക്വാട്ട ആവശ്യമായി വരുമ്പോള്‍ സ്വയം പരിശോധിച്ച് അംഗീകാരം നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കും.